കോട്ടയം: എം സി റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധ്യ (45) മരണപ്പെട്ടു. 49 പേർക്ക് പരിക്കേറ്റിട്ടുണ്ട്, ഇവരില്‍ 18 പേരുടെ നില ഗുരുതരമാണ്.
എം.സി. റോഡിലെ ചീങ്കല്ല പള്ളിക്ക് എതിർവശത്ത് തിങ്കളാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം.
തിരുവനന്തപുരത്ത് പോയി മടങ്ങുന്നവരായിരുന്നു ബസിലുണ്ടായിരുന്നത്. ബസ് വളവില്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് പ്രാഥമിക വിവരം. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും, മറ്റുള്ളവരെ മോനിപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.
ബസ് മറിഞ്ഞ ശബ്ദം കേട്ട് നാട്ടുകാർ രക്ഷാപ്രവർത്തനത്തിന് മുന്നില്‍ എത്തിയതോടെ യാത്രക്കാരെ പുറത്തെടുക്കാൻ സാധിച്ചു. പിന്നാലെ കുറവിലങ്ങാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
എം സി റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; യുവതി മരിച്ചു; പരിക്കേറ്റ 49 പേരില്‍ 18 പേരുടെ നില ഗുരുതരം
