കബാലിക്ക് മദപ്പാട്, അതിരപ്പിള്ളി – മലക്കപ്പാറ യാത്രക്കാർക്ക് മുന്നറിപ്പ്

ചാലക്കുടി : അതിരപ്പിള്ളി – മലക്കപ്പാറ റോഡിലെ സ്ഥിരം സാന്നിധ്യമായ കാട്ടാന കബാലി മദപ്പാടിലെന്ന് വനം വകുപ്പിന്റെ മുന്നറിയിപ്പ്. ഈ റൂട്ടിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ആന റോഡിലിറങ്ങുന്നത് പതിവായതോടെയാണ് മുന്നറിയിപ്പ്.

കഴിഞ്ഞ ദിവസം മലക്കപ്പാറ റോഡിൽ ആന വാഹനങ്ങൾ ആക്രമിക്കാൻ മുതിർന്നിരുന്നു. മദപ്പാട് കാലത്ത് റോഡിൽ ഇറങ്ങി നിലയുറപ്പിക്കുന്ന സ്വഭാവക്കാരനാണ് കബാലി. മദപ്പാടു കഴിഞ്ഞാൽ കാടുകയറിപ്പോകുന്നതാണ് പതിവ്.

ആനകളെ കാണുമ്പോൾ വാഹനങ്ങളിൽ നിന്നിറങ്ങി മൊബൈലിൽ പകർത്താനും അവയെ പ്രകോപിപ്പിക്കാനും ശ്രമിക്കുന്നതും പ്രശ്‌നങ്ങൾക്ക് ഇടയാക്കാറുണ്ട്. അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്ന നടപടിയാണിതെന്നും വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നു. ആനത്താരയിൽ ഹോൺ ഉപയോഗം പാടില്ലെന്ന് നിർദ്ദേശമുണ്ടെങ്കിലും ഇതും പാലിക്കപ്പെടാറില്ല

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!