ശിവഗിരി : ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ച മോഹൻലാലിനെ അനുമോദിച്ച് ശിവഗിരി മഠം.
മോഹൻലാലിന് ശ്രീനാരായണ ഗുരുദേവനോടുള്ള ആദരവും ഭക്തിയും പ്രസക്തമാണ്. അന്തർദേശീയ തലത്തിൽ ഇനിയും അവാർഡുകൾ നേടി ഇന്ത്യയ്ക്ക് അഭിമാനം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിയട്ടെയെന്ന് വർക്കല ശിവഗിരി മഠം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ആശംസിച്ചു.
കഴിഞ്ഞ മാസം 23-നാണ് രാജ്യം 2023-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നൽകി മോഹൻലാലിനെ ആദരിച്ചത്.
