പത്തനംതിട്ടയിൽ കോൺഗ്രസ് നേതൃത്വത്തിൽ വിശ്വാസ സംഗമം സംഘടിപ്പിക്കുന്നു


തിരുവനന്തപുരം : സ്വർണക്കൊള്ളയും തട്ടിപ്പും നടത്തി വിശ്വാസികളെ വഞ്ചിച്ചു ശബരിമലയുടെ പവിത്രത നശിപ്പിക്കുന്ന സംസ്ഥാന സർക്കാരിനും ദേവസ്വം ബോർഡിനെതിരെ കെ.പി.സി.സി നേതൃത്വത്തിൽ പത്തനംതിട്ടയിൽ വിശ്വാസ സംഗമം സംഘടിപ്പിക്കും.

2025 ഒക്ടോബർ 9-ാം തീയതി വ്യാഴാഴ്ച്‌ച വൈകിട്ട് 4 മണിക്ക് പത്തനംതിട്ട പഴയ സ്വകാര്യ ബസ് സ്റ്റാൻഡിൽ നടക്കുന്ന വിശ്വാസ സംഗമം അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ സംഘടനാ ചുമതല വഹിക്കുന്ന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.

കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യു.ഡി.എഫ് സംസ്ഥാന കൺവീനർ അഡ്വ. അടൂർ പ്രകാശ് എം.പി, കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ് എം.പി, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാർ, മുൻ കെ.പി.സി.സി പ്രസിഡൻ്റുമാർ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, എം.പിമാർ, എം.എൽ.എമാർ, മറ്റു നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!