ആലുവ ::യുവതിയും യുവാവും സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതി മരിച്ചു. യുവാവിന് പരുക്കേറ്റു.
ചാലക്കുടി പോട്ട ഞാറക്കല്‍ വീട്ടില്‍ സുദേവന്റെ മകള്‍ അനഘയാണ് മരിച്ചത്. 26 വയസായിരുന്നു. അപകടത്തില്‍ ബന്ധുവും സുഹൃത്തുമായ പോട്ട വടുതല വീട്ടില്‍ ജിഷ്ണുവിനെ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിവാഹിതരാകാൻ തീരുമാനിച്ചിരുന്ന ജിഷ്ണുവും അനഘയും രാവിലെ ലുലു മാള്‍ സന്ദർശിക്കാനായി ചാലക്കുടിയിലെ വീട്ടില്‍ നിന്നും പുറപ്പെട്ടതായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ പുളിഞ്ചോട് കവലയില്‍ വെച്ചായിരുന്നു അപകടം. മരണമടഞ്ഞ അനഘ ഇൻഫോപാർക്ക് സൈബർ സെക്യൂരിറ്റി വിഭാഗം ജീവനക്കാരിയായിരുന്നു. പരിക്കേറ്റ ജിഷ്ണു ഇരിങ്ങാലക്കുടയില്‍ സ്വന്തമായി ബൈക്ക് ആക്സസറീസ് ഷോപ്പ് നടത്തിവരികയാണ്.
ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് യുവതിയ്ക്ക് ദാരുണാന്ത്യം, യുവാവിന് പരുക്ക്
