കുവൈത്ത് ബാങ്ക് ലോൺ തട്ടിപ്പ് കേസ് പ്രതികൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും

കൊച്ചി/കോട്ടയം : കുവൈത്ത് ബാങ്ക് ലോൺ തട്ടിപ്പ് കേസ് പ്രതികൾക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. പ്രതികളായ മലയാളികൾ ഭൂരിഭാഗവും മറ്റു രാജ്യങ്ങലേക്ക് കുടിയേറിയതായാണ് പോലീസ് നിഗമനം.

കോട്ടയത്തും എറണാകുളത്തുമായി 12 കേസുകളാണ് രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. കുവൈത്തിലെ അൽ അഹ് ലി ബാങ്കിൽ നിന്നും 60 ലക്ഷം മുതൽ ഒന്നര കോടി രൂപ വരെ ലോണെടുത്ത ശേഷം മുങ്ങിയതായാണ് കേസ്. തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് രജിസ്ട്രർ ചെയ്ത കേസുകളുടെ എണ്ണം.

കോട്ടയം ജില്ലയിലാണ് കൂടുതൽ കേസുകൾ. എട്ടുകേസുകളിലായി ആകെ ഏഴരക്കോടി രൂപയുടെ തട്ടിപ്പ് കേസുകൾ രജിസ്റ്റർ ചെയ്‌തു. വൈക്കത്ത് 86.65 ലക്ഷം രൂപയുടെ തട്ടിപ്പിൽ പടിഞ്ഞാറേ നട സ്വദേശി ജിഷയാണ് പ്രതി. കീഴൂർ സ്വദേശി റോബി മാത്യുവിനെയാണ് വെള്ളൂർ പോലീസ് രജിസ്റ്റർ ചെയ്ത്‌ത 61 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിൽ പ്രതി ചേർത്തിരിക്കുന്നത്.

ഏറ്റവും കൂടിയ തുകയുടെ തട്ടിപ്പ് തലയോലപ്പറമ്പ് പോലീസ് സ്റ്റേഷനിൽ രജിസ്ട്രർ ചെയ്‌ത 1.20 കോടിയുടെതാണ്. പ്രിയദർശൻ എന്ന വ്യക്തിക്കെതിരെയാണ് കേസ്. അയർകുന്നം – 81 ലക്ഷം, കടുത്തുരുത്തിയിൽ 80 ലക്ഷത്തിന്റെ തട്ടിപ്പിനും കേസെടുത്തു. കൊങ്ങാണ്ടൂർ ടോണി, കടുത്തുരുത്തി സ്വദേശി റെജിമോൻ എന്നിവരാണ് പ്രതികൾ. ഉഴവൂർ സ്വദേശികളായ സിജോ മോൻ ഫിലിപ്പ്, ജോജോ മാത്യു, സുമിത മേരി എന്നിവർക്കെതിരെയാണ് കുറവിലങ്ങാട് പോലീസിന്റെ കേസുകൾ. 73.17 ലക്ഷം, 86.45 ലക്ഷം, 61.90 ലക്ഷം എന്നീ രൂപയുടെ തട്ടിപ്പ് പ്രതികൾ നടത്തിയതായാണ് എഫ്ഐആർ. എറണാകുളം, മൂവാറ്റുപുഴ, കോതമംഗലം എന്നിവിടങ്ങളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സാമ്പത്തിക തട്ടിപ്പ്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരമാണ് കേസുകൾ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!