ഹരോൾഡ് ഡിക്കി ബേർഡ് അന്തരിച്ചു… വിടപറഞ്ഞത് മൂന്ന് ലോകകപ്പുകൾ നിയന്ത്രിച്ച അമ്പയർ

ലണ്ടൻ: ഇതിഹാസ ഇംഗ്ലീഷ് ക്രിക്കറ്റ് അമ്പയർ ഹരോൾഡ് ഡിക്കി ബേർഡ് (92) അന്തരിച്ചു. ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റ് ക്ലബ് യോർക്‌ഷെയറാണ് മരണവാർത്ത പുറത്തുവിട്ടത്.

ഇന്ത്യ ആദ്യമായി ചാമ്പ്യന്മാരായ 1983-ലേതുൾപ്പെടെ മൂന്ന് ലോകകപ്പുകൾ നിയന്ത്രിച്ച അമ്പയറാണ് ബേർഡ്. 66 ടെസ്റ്റ് മത്സരങ്ങളിൽ അമ്പയറായിരുന്നു.

കൃത്യതയാർന്ന അമ്പയറിങ് തീരുമാനങ്ങൾക്കുപുറമേ കളിക്കാരോടുള്ള സ്നേഹവായ്പുകൊണ്ടും കിറുക്കൻ പെരുമാറ്റംകൊണ്ടും ക്രിക്കറ്റ്‌ലോകത്തെ സവിശേഷസാന്നിധ്യമായിരുന്നു ബേർഡ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!