പിഎഫ് പിന്‍വലിക്കുന്നതിന് മുന്‍പ് രണ്ടാമതും ആലോചിക്കണം; ദുരുപയോഗം ചെയ്താല്‍ പിഴ, മുന്നറിയിപ്പ്

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (ഇപിഎഫ്ഒ) അക്കൗണ്ട് ഉടമകള്‍ക്ക് മുന്നറിയിപ്പുമായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. ചട്ട വിരുദ്ധമായി പ്രൊവിഡന്റ് ഫണ്ട് സമ്പാദ്യം ദുരുപയോഗം ചെയ്താല്‍ പിഴ ഈടാക്കി ഫണ്ട് വീണ്ടെടുക്കുമെന്ന് ഇപിഎഫ്ഒയുടെ മുന്നറിയിപ്പില്‍ പറയുന്നു.

1952 ലെ ഇപിഎഫ് സ്‌കീമില്‍ പറഞ്ഞിട്ടില്ലാത്ത കാരണങ്ങളാല്‍ പിഎഫ് പണം പിന്‍വലിക്കുന്നത് ഒരു ലംഘനമായി കണക്കാക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പിഴയ്‌ക്കൊപ്പം ദുരുപയോഗം ചെയ്ത ഫണ്ട് വീണ്ടെടുക്കാന്‍ അധികാരമുണ്ടെന്ന് ഇപിഎഫ്ഒ വ്യക്തമാക്കി. എടിഎമ്മുകളില്‍ നിന്ന് പിഎഫ് പണം പിന്‍വലിക്കുന്നതിന് അടക്കം പിഎഫ് സേവനങ്ങള്‍ വേഗത്തിലും എടിഎമ്മുകളില്‍ നിന്ന് പിഎഫ് പണം പിന്‍വലിക്കുന്നതിന് അടക്കം പിഎഫ് സേവനങ്ങള്‍ വേഗത്തിലും എളുപ്പത്തിലും ആക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന നവീകരിച്ച ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഇപിഎഫ്ഒ 3.0 ആരംഭിക്കുന്നതിന് മുമ്പാണ് ഈ മുന്നറിയിപ്പ്. ‘തെറ്റായ കാരണങ്ങളാല്‍ പിഎഫ് പിന്‍വലിക്കുന്നത് 1952 ലെ ഇപിഎഫ് സ്‌കീം പ്രകാരം വീണ്ടെടുക്കലിന് കാരണമാകും,’- ഇപിഎഫ്ഒ എക്സില്‍ കുറിച്ചു.

പിഎഫിന്റെ പിന്‍വലിക്കല്‍ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്?

യോഗ്യതയും അനുവദനീയമായ പരമാവധി തുകയും പാലിക്കുന്നുണ്ടെങ്കില്‍ അംഗങ്ങള്‍ക്ക് മുന്‍കൂര്‍ തുക ലഭിക്കും.

വിരമിച്ച സാഹചര്യത്തിലോ ജോലിയില്ലാത്ത അവസ്ഥയിലോ മുഴുവന്‍ ഇപിഎഫ് കോര്‍പ്പസും പിന്‍വലിക്കാം. എന്നാല്‍ രണ്ടുമാസം എന്ന സമയപരിധിയുണ്ട്. വിരമിച്ച് രണ്ടു മാസത്തിന് ശേഷം മാത്രമേ മുഴുവന്‍ പണവും പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ.

ഇപിഎഫ്ഒ വെബ്‌സൈറ്റ് പ്രകാരം വീട് വാങ്ങല്‍, നിര്‍മ്മാണം അല്ലെങ്കില്‍ നവീകരണം, കുടിശ്ശികയുള്ള വായ്പകളുടെ തിരിച്ചടവ്, മെഡിക്കല്‍ അടിയന്തര സാഹചര്യങ്ങള്‍ തുടങ്ങിയ പ്രത്യേക സാഹചര്യങ്ങളില്‍ ഭാഗിക പിന്‍വലിക്കലുകള്‍ അനുവദനീയമാണ്.

യോഗ്യതയും പരമാവധി തുകയും പാലിക്കുന്നുണ്ടെങ്കില്‍ ഏത് അഡ്വാന്‍സും ലഭിക്കും. ഈ അഡ്വാന്‍സുകള്‍ ലഭിക്കുന്നതിന് അംഗങ്ങള്‍ ഒരു രേഖയും നല്‍കേണ്ടതില്ല. കുട്ടികളുടെ വിദ്യാഭ്യാസത്തിനും അക്കൗണ്ട് ഉടമയുടെയോ അവരുടെ കുട്ടികളുടെയോ വിവാഹത്തിനും ഭാഗിക പിന്‍വലിക്കല്‍ അനുവദനീയമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!