‘പൊലീസുകാരുടെ കയ്യും കാലും തല്ലിയൊടിക്കും’; ഭീഷണി പ്രസംഗവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി…

പാലക്കാട് : പൊലീസിനെതിരെ ഭീഷണി പ്രസംഗവുമായി യൂത്ത് കോൺഗ്രസ് നേതാവ്. ‘പൊലീസുകാരുടെ കയ്യും കാലും തല്ലിയൊടിക്കും’എന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ഫാറൂഖാണ് പ്രസംഗത്തിനിടെ ഭീഷണി മുഴക്കിയത്.

കുന്നംകുളം സംഭവത്തിൽ യൂത്ത് കോൺഗ്രസ് പാലക്കാട് കൂറ്റനാട് സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാ യിരുന്നു ഭീഷണി.

യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെയാണ് പൊലീസ് മർദിച്ചത്. മർദ്ദനത്തിൻ്റെ ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. മർദ്ദിച്ച പൊലീസുകാർക്കെ തിരെ വ്യാപകമായ എതിർപ്പാണ് ഉയരുന്നത്. പ്രതികളായെ പൊലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് എന്നാവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിക്ക് കത്ത് അയച്ചിട്ടുണ്ട്.

2023 ഏപ്രിൽ അഞ്ചിനാണ് സംഭവം നടന്നത്. രണ്ടുവർഷത്തെ നിയമപോരാട്ടത്തിന് ഒടുവിൽ വിവരാവകാശ കമ്മീഷൻ്റെ ഉത്തരവ് പ്രകാരമാണ് ദൃശ്യങ്ങൾ ലഭിച്ചത്.

സംഭവത്തിൽ യൂത്ത് കോൺഗ്രസ് ഇന്ന് പ്രതിഷേധം നടത്തി. പ്രതിയായ പൊലീസുകാരൻറെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാടക്കത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടത്തിയത്. തൃശൂർ വെസ്റ്റ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന സജീവന്റെ വീട്ടിലേക്കാണ് പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസി പ്രവർത്തകർ എത്തിയത്. പ്രതി ചേർക്കപ്പെട്ട നാല് പൊലീസുകാരുടെയും ഫോട്ടോ പതിപ്പിച്ച പോസ്റ്ററുകളുമായിട്ടാണ് പ്രവർത്തകരെത്തിയത്. സംഭവത്തെ തുടർന്ന് സജീവൻറെ വീടിന് പൊലീസ് കാവൽ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!