മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമ
കോട്ടയം പനംപുന്നയിൽ ജോർജ് വർഗീസ് അന്തരിച്ചു

കോട്ടയം : പ്രമുഖ വ്യവസായിയും പ്ലാന്ററും മിഡാസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയുമായ കോട്ടയം പനംപുന്നയിൽ ജോർജ് വർഗീസ് വയസ്സ് (85) അന്തരിച്ചു.

മിഡാസ് മൈലേജ് എന്ന പേരിൽ ഇന്ത്യയിലൊട്ടാകെയും വിദേശത്തും എയർ ട്രേഡിങ് മെറ്റീരിയൽ നിർമ്മിച്ച് വിപണനം നടത്തുന്ന വ്യവസായങ്ങളുടെ സ്ഥാപകനാണ്. കോട്ടയം വാഴൂരിൽ പനംപുന്ന എസ്റ്റേറ്റിൻ്റെ ഉടമയാണ് .

പ്രമുഖ പ്ലാൻ്ററായിരുന്ന പരേതനായ ബേക്കർ ഫെൻ വർഗ്ഗീസ് ആണ് പിതാവ്.
പ്രമുഖ സാമൂഹിക പ്രവർത്തകയും പാചക ഗ്രന്ഥങ്ങളുടെ രചയിതാവുമായിരുന്ന
പരേതയായ മിസസ് ബി ഫ് വർഗീസാണ് മാതാവ്. പരേതയായ മറിയം വർഗീസാണ്
ഭാര്യ. മക്കൾ :  സാറാ വർഗ്ഗീസ്, പരേതയായ അന്ന വർഗീസ്, വർക്കി വർഗ്ഗീസ്,
പൗലോസ് വർഗീസ്.

മരുമക്കൾ  : ഡോക്ടർ മാത്യു ജോർജ്, തരുൺ ചന്ദന , ദിവ്യ വർഗീസ് ,മാലിനി മാത്യു

ഭൗതിക ശരീരം കളത്തിപ്പടിയിലുള്ള കല്ലുകുന്ന് വസതിയിൽ ശനിയാഴ്ച
രാവിലെ 8 ന് കൊണ്ടുവരും. വൈകിട്ട് നാല് മണിക്ക് കോട്ടയം ജെറുസലേം
മാർത്തോമ പള്ളിയിൽ സംസ്കാരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!