ന്യൂഡൽഹി : ബഹിരാകാശ യാത്രയ്ക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ ശുഭാംശു ശുക്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. ബഹിരാകാശത്തേക്ക് കൊണ്ടുപോയ ഇന്ത്യൻ പതാക ശുഭാംശു മോദിക്ക് സമ്മാനിച്ചു. അതേസമയം, ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്രയെക്കുറിച്ച് ലോക്സഭയിൽ തുടങ്ങിയ പ്രത്യേക ചർച്ച പ്രതിപക്ഷ ബഹളത്തെ തുടർന്ന് തടസ്സപ്പെട്ടു.
പ്രധാനമന്ത്രിയുടെ വസതിയായ ഏഴ് ലോക് കല്യാൺ മാർഗിൽ എത്തിയാണ് ശുഭാംശു ശുക്ല നരേന്ദ്ര മോദിയെ കണ്ടത്. ബഹിരാകാശ യാത്രയുടെ അനുഭവം ശുഭാംശു വിശദീകരിച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ ചിത്രങ്ങൾ ശുഭാംശു പ്രധാനമന്ത്രിയെ കാണിച്ചു. ആക്സിയം 4 ദൗത്യത്തിൻ്റെ മിഷൻ പാച്ചും ബഹിരാകാശത്ത് കൊണ്ടുപോയ ഇന്ത്യൻ പതാകയും ശുഭാംശു പ്രധാനമന്ത്രിക്ക് സമ്മാനമായി നൽകി. ശുഭാംശു ശനിയാഴ്ച ദില്ലിയിൽ നടക്കുന്ന ദേശീയ ബഹിരാകാശ ദിനാഘോഷത്തിൽ പങ്കെടുക്കും.
പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ശുഭാംശു ശുക്ല…പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്…
