വെടിക്കെട്ടിനും ആനയെഴുന്നെള്ളിപ്പിനും പുതിയ നിയമം വേണമെന്ന് ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി



കോട്ടയം : വെടിക്കെട്ടും ആനയെഴുന്നെള്ളിപ്പും സംരക്ഷിക്കാൻ പുതിയ നിയമം കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്ന് ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി കോട്ടയം ജില്ലാ നേതൃയോഗം   ആവശ്യപ്പെട്ടു. 

പല നിയമം മൂലം കാലാകാലങ്ങളായി നമ്മുടെ നാട്ടിൽ നടന്നുവരുന്ന ഉത്സവങ്ങളും പെരുനാളും നേർച്ച ആഘോഷങ്ങളിലും ആനയെ എഴുന്നള്ളിക്കുന്നതിനും വെടിക്കെട്ട് നടത്തുന്നതിനും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഉത്സവങ്ങളും ആഘോഷങ്ങളുമൊക്കെ നാട്ടിലെ വിപണികളെ സജീവമാക്കുന്നുണ്ട്.
കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്ന തോടെ ഉത്സവങ്ങളും ആഘോഷങ്ങളും ആനയെഴുന്നള്ളത്തും പ്രതിസന്ധിയിലാ കുമെന്നും ഈ പ്രശ്നം പരിഹരിക്കാൻ ഇരു സർക്കാരുകളും സംഘാടകരുടെ അഭിപ്രായങ്ങളും കേട്ട് നിയമ ഭേദഗതി കൊണ്ടുവരണമെന്നും ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി  ആവശ്യപ്പെട്ടു.

ഈ ആവശ്യം ഉന്നയിച്ച് നവംബർ 5നു തിരുന്നക്കരയിൽ പ്രതിഷേധ സംഗമം നടത്താനും തീരുമാനിച്ചു.

ഹരി ഉണ്ണിപ്പിള്ളിയുടെ ആദ്യക്ഷതയിൽ   ഫെസ്റ്റിവൽ കോർഡിനേഷൻ കമ്മറ്റി സംസ്ഥാന വർക്കിംഗ്‌ പ്രസിഡന്റ്‌ അഡ്വ. രാജേഷ് പല്ലാട്ട് യോഗം  ഉദ്ഘാടനം ചെയ്തു. പി എസ് രവീന്ദ്രനാഥ്, രാജേഷ് നട്ടാശേരി, ഉണ്ണി കിടങ്ങൂർ, ബാബു പിഷാരടി,അനി എലിക്കുളം, ഹരികൃഷ്ണൻ പൊൻകുന്നം എന്നിവർ  സംസാരിച്ചു.

ഭാരവഹികളായി ഡോ. എൻ. ജയരാജ്‌  എംഎൽഎ  (പ്രസിഡന്റ്‌ ) രാജേഷ് നട്ടാശ്ശേരി  (വർക്കിംഗ്‌ പ്രസിഡന്റ്‌ ),ഹരി ഉണ്ണിപിള്ളി, ടി സി ഗണേഷ്,അഡ്വ. ഡി. പ്രവീൺ കുമാർ,
(വൈസ് പ്രസിഡന്റ്മാർ)
ബാബു പിഷാരടി (സെക്രട്ടറി)ശ്രീജിത്ത്‌ എലികുളം  (സംഘടനസെക്രട്ടറി),ഹരികൃഷ്ണൻ പൊൻകുന്നം(ജോയിന്റ് സെക്രട്ടറി)
ഉണ്ണി കിടങ്ങൂർ (ട്രഷർ )അടങ്ങുന്ന 25 അംഗ കമ്മറ്റിയെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!