ശ്രീരാമക്ഷേത്ര പ്രതിഷ്ഠ രാജ്യത്തെ ഏകീകരിക്കും; ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള മതമാണ് ഹിന്ദുമതം; ഫരീദ് സക്കറിയ

ന്യൂഡൽഹി : അയോദ്ധ്യ ശ്രീരാമക്ഷേത്ര പ്രതിഷ്ഠ രാജ്യത്തെ വിഭജിക്കുന്നതിനുപകരം ഏകീകരിക്കുന്നതിനുള്ള ദിശയിലേക്ക് നയിക്കുമെന്ന് ഇന്ത്യൻ-അമേരിക്കൻ പത്രപ്രവർത്തകനും വിദേശനയ വിദഗ്ധനുമായ ഫരീദ് സക്കറിയ. ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള മതമാണ് ഹിന്ദുമതമെന്ന് അദ്ദേഹം പറഞ്ഞു.

അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തിന്റെ’പ്രാണപ്രതിഷ്ഠ’യിൽ എനിക്ക് സന്തോഷമുണ്ട്, അത് കാണുന്നതിൽ എനിക്ക് ഒരു പ്രത്യേക അഭിമാനം തോന്നുന്നു. രാജ്യത്തെ വിഭജിക്കുന്നതിനുപകരം അതിന് ഏകീകരിക്കുന്ന ദിശയിലേക്ക് നയിക്കാനാകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഹിന്ദുമതത്തിന്റെ മഹത്വം എല്ലായ്‌പ്പോഴും അതിന്റെ അവിശ്വസനീയമായ ബഹുസ്വരതയും സഹിഷ്ണുതയും ആണെന്ന് താൻ കരുതുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും സഹിഷ്ണുതയുള്ള മതമാണ് ഹിന്ദുമതം. നിങ്ങൾക്ക് സസ്യാഹാരിയോ നോൺ-വെജിറ്റേറിയനോ ആകാം. നിങ്ങൾക്ക് ഒരു ദൈവത്തിലോ മൂന്ന് ദൈവങ്ങളിലോ നൂറിലോ വിശ്വസിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം അയോദ്ധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുകൾ ഇന്ന് ആരംഭിക്കും. പ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായിട്ടുള്ള പൂജകൾക്കാണ് ഇന്ന് തുടക്കമാവുക. പ്രായശ്ചിത്ത ചടങ്ങുകളോടെയാണ് ഇന്ന് അയോദ്ധ്യയിലെ പ്രതിഷ്ഠാ ചടങ്ങുകൾക്ക് തുടക്കമാകുക.ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ച പുരോഹിതൻ ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര പ്രായശ്ചിത്ത ചടങ്ങുകൾ നടത്തും.

സരയൂ നദിക്കരയിൽ ‘ദശവിധ്’ സ്‌നാനം, വിഷ്ണു ആരാധന,ഗോപൂജ എന്നിവ നടത്തും. തുടർന്ന് നാളെ, രാം ലല്ലയുടെ വിഗ്രഹവും വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര അയോദ്ധ്യയിലെത്തും. മംഗളകലശത്തിലെ സരയൂജലം വഹിച്ചുകൊണ്ടുള്ള ഭക്തരം രാമജന്മഭൂമി ക്ഷേത്രത്തിലെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!