മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം; വീണ്ടും സുപ്രീം കോടതിയെ സമീപിക്കും



തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന ആവശ്യവുമായി വീണ്ടും സുപ്രീം കോടതിയെ സമീപിക്കുമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തമിഴ്‌നാടിന് ജല ലഭ്യത ഉറപ്പാക്കിക്കൊണ്ട് പുതിയ ഡാം വരണം. അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ചുള്ള കേരളത്തിന്റെ ആശങ്കയും പരിഗണിക്കപ്പെടണം.

അണക്കെട്ടിന്റെ സുരക്ഷയെ കുറിച്ച് അന്താരാഷ്ട്ര സമിതിയെ വെച്ച് പഠനം നടത്തണം. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് തമിഴ്‌നാടിന്റെ ആവശ്യങ്ങളോട് കേരളത്തിന് എതിർപ്പില്ലെന്നും മന്ത്രി പറഞ്ഞു.*

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!