കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ കേരള കോണ്‍ഗ്രസ് എമ്മിന് വിമര്‍ശനം. സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച പ്രമേയത്തില്‍ നടന്ന ചര്‍ച്ചയിലാണ് കേരള കോണ്‍ഗ്രസിന് എമ്മിനെതിരെ കടുത്ത വിമര്‍ശനമുണ്ടായത്.
കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് വന്നതുകൊണ്ട് തെരഞ്ഞെടുപ്പില്‍ നേട്ടമില്ല. നേതാക്കള്‍ വന്നതല്ലാതെ അണികള്‍ എത്തിയില്ല. അണികള്‍ക്ക് ഇപ്പോഴും യുഡിഎഫിനോടാണ് കൂറെന്നും വിമര്‍ശനം ഉയര്‍ന്നു. സിപിഐയെ ഇടിച്ച് താഴ്ത്തുന്നതിന് വേണ്ടിയാണ് കേരള കോണ്‍ഗ്രസ് എമ്മിനെ കൊണ്ടുവന്നതെന്ന് മുണ്ടക്കയത്ത് നിന്നുള്ള പ്രതിനിധി പറഞ്ഞു.
