ചെന്നൈ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാപരിപാടിയിലേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ക്ഷണം. ആര്‍എസ്എസ്, വിഎച്ച്പി നേതാക്കള്‍ ഔദ്യോഗിക വസതിയിലെത്തിയാണ് സ്റ്റാലിനെയും കുടുംബത്തേയും അയോധ്യയിലെ പരിപാടിയിലേക്ക് ക്ഷണിച്ചത്.
അയോധ്യയിലെ രാമക്ഷേത്രത്തില്‍ പിന്നീട് സന്ദര്‍ശനം നടത്തുമെന്ന് സ്റ്റാലിന്റെ ഭാര്യ ദുര്‍ഗ വിഎച്ച്പി, ആര്‍എസ്എസ് നേതാക്കളെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ ജനുവരി 22നാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്.
രാമക്ഷേത്ര പ്രതിഷ്ഠ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് ക്ഷണം
