ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്‌ഫോടനം. ഹർസിലിനടുത്തുള്ള ധരാലി പ്രദേശത്താണ് സംഭവം. ഒരു ഗ്രാമം ഒലിച്ചുപോയതായി റിപ്പോർട്ടുകളുണ്ട്.
ആറ് പേരുടെ മരണം സ്ഥിരീകരിച്ചു. നിരവധി പേരെ കാണാതായി. പൊലീസ്, എൻഡിആർഎഫ്, സൈന്യം, മറ്റ് ദുരന്ത നിവാരണ സംഘങ്ങള്‍ എന്നിവർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
മേഘവിസ്‌ഫോടനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശക്തമായി കുത്തിയൊഴുകിയെത്തിയ വെള്ളത്തിനൊപ്പം രണ്ടും മൂന്നും നിലകളുള്ള വീടുകള്‍ ഒഴുകിപ്പോകുന്നതാണ് ഭയാനകമായ ദൃശ്യങ്ങളിലുള്ളത്.
ഉത്തരാഖണ്ഡില്‍ മേഘവിസ്‌ഫോടനം; ഗ്രാമം മൊത്തത്തില്‍ ഒലിച്ചുപോയി, നിരവധി പേരെ കാണാതായി
