ആലപ്പുഴ : ജലഗതാഗത വകുപ്പിന്റെ മുഹമ്മ സ്റ്റേഷന്റെ മേൽനോട്ടത്തിലുള്ള കുമരകത്തെ വാച്ചർ തസ്തിക വെട്ടിക്കുറക്കാനുള്ള നീക്കം വകുപ്പ് ഉപേക്ഷിക്കണമെന്ന് ഫെഡറേഷൻ ഓഫ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്സ് ഓർഗനൈസേഷൻസ് ആവശ്യപ്പെട്ടു.
ജലഗതാഗത വകുപ്പ് മുഹമ്മ സ്റ്റേഷനിൽ നിന്നും സർവീസ് നടത്തുന്ന ബോട്ടുകൾക്ക് പ്രതികൂല കാലാവസ്ഥയിൽ ദിശ മാറുന്നതും , അപകടാവസ്ഥ തരണം ചെയ്യുന്നതും പതിവാണ്. ഈ സാഹചര്യങ്ങളിൽ ഒരു ഇൻഫോർമർ ഡ്യൂട്ടിക്ക് വാച്ചറെ നിയമിക്കേണ്ടത് അത്യാവശ്യമാണ്. മൂന്നുവർഷം മുമ്പ് വരെ ഇവിടെ ഡ്യൂട്ടിക്ക് വാച്ചർ തസ്തികയിൽ ജീവനക്കാരെ നിയോഗിച്ചിരുന്നു. ബോട്ടുകളുടെ യാത്രാ സമയങ്ങൾ യാത്രക്കാർക്ക് അറിയിച്ചു കൊടുക്കുവാനും വാച്ചർ ഡ്യൂട്ടി പ്രയോജനപ്പെടുമെന്നും ജല ഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി നായർക്ക് കൊടുത്ത പരാതിയിൽ ചൂണ്ടിക്കാട്ടി.
അടിയന്തരമായി ഈ വിഷയത്തിൽ പരിഹാരം കാണണമെന്ന് ഫെറ്റോ ജില്ലാ പ്രസിഡൻറ്റ് ആദർശ് സി റ്റി , ജില്ല സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.
