കർഷകരുടെയും ടാപ്പിംഗ് തൊഴിലാളികളുടെയും കടങ്ങൾക്ക് സാവകാശം നൽകണം : അഡ്വ. കെ.ആർ. രാജൻ

പാമ്പാടി : തുടർച്ചയായ മഴ മൂലം റബ്ബർ വെട്ടും ഉല്പാദനവും മുടങ്ങി പ്രയാസപ്പെടുന്ന ചെറുകിട കർഷകരുടെയും ടാപ്പിംഗ് തൊഴിലാളികളുടെയും വിവിധ ബാങ്കുകളിലെ വായ്പാ തിരിച്ചടവിന് നാലു മാസമെങ്കിലും സാവകാശം നൽകണമെന്ന് എൻ.സി.പി. (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ കെ.ആർ രാജൻ ആവശ്യപ്പെട്ടു.

മഴ മൂലം വരുമാനമില്ലാതെ ദുരിതത്തിലായ ഇവരുടെ വായ്പയുടെ സാവകാശ കാലയളവിൽ അധിക പലിശ ഈടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൻ.സി. പി.(എസ്) പുതുപ്പളളി നിയോജക മണ്ഡലം പ്രസിഡൻ്റ്  മാത്യു പാമ്പാടിയുടെ  അദ്ധ്യക്ഷതയിൽ ചേർന്ന നിയോജക മണ്ഡലം നിർവാഹക സമിതി യോഗം പാമ്പാടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു  അദ്ദേഹം.

എൻ.സി.പി ജില്ലാ സെക്രട്ടറിമാരായ, ബാബു കപ്പക്കാല,റെജി കൂരോപ്പട, നേതാക്കളായ രാധാകൃഷ്ണൻ ഓണമ്പിള്ളി,ബിജു തോമസ്, പി. എസ്.ദീപു , രാജശേഖരപ്പണിക്കർ,
എബിസൺ കൂരോപ്പട, വിജയകുമാർ,
ഗോപാലകൃഷ്ണൻ മീനടം, സോമൻ പങ്ങട ,ജോബി പള്ളിക്കത്തോട്,
അനീഷ് അമലഎന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!