വൈശാഖിനെ വിളിച്ചുവരുത്തിയത് മൃതദേഹം മറവ് ചെയ്യാൻ…മണ്ണന്തല കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്…

തിരുവനന്തപുരം : തലസ്ഥാനത്തെ നടുക്കിയ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. തിരുവനന്തപുരം മണ്ണന്തലയിൽ സഹോദരി ഷഹീനയെ സഹോദരൻ ഷംഷാദ് കൊലപ്പെടുത്തിയത് മദ്യലഹരിയിലാണെന്ന വിവരമാണ് പുറത്തുവരുന്നത്.

മൃതദേഹം മറവ് ചെയ്യാനാണ് സുഹൃത്ത് വൈശാഖിനെ വിളിച്ചു വരുത്തിയതെന്നാണ് പൊലീസിന്റെ സംശയം. ഇന്നലെയാണ് ഷംഷാദിന്റെ വാടകവീട്ടിൽ‌ സഹോദരിയുടെ മൃതദേഹം കണ്ടെത്തിയത്. ഷംഷാദ് നിരവധി കേസുകളിൽ പ്രതിയാണ്

മദ്യപിച്ച് കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളയാളാണ് ഷംഷാദ്. കൊല്ലപ്പെട്ട ഷഹീന ഭർത്താവുമായി അകന്ന് പോത്തൻകോട്ടെ വീട്ടിലെത്തി താമസിക്കുകയായിരുന്നു. അതിനിടെയാണ് ഷംഷാദിന് വാഹനാപകടത്തിൽ പരിക്കേൽക്കുന്നത്. ചികിത്സക്കായി മണ്ണന്തലയിൽ ഫ്ലാറ്റ് വാടകക്കെടുത്ത് താമസിക്കുകയായിരുന്നു. സഹോദരനെ പരിചരിക്കാനാണ് ഷഹീന ഇവിടേക്ക് വന്നത്.

സഹോദരിയുടെ വിവാഹ ബന്ധം തകരാൻ കാരണം ഫോൺവിളിയും ചാറ്റിംഗുമാണെന്ന് ഷംഷാദ് സംശയിച്ചിരുന്നു തുടർന്നാണ് മദ്യലഹരിയിൽ‌ സഹോദരിയെ ഇയാൾ മർദിച്ച് കൊലപ്പെടുത്തുന്നത്. വൈശാഖ് എന്ന സുഹൃത്തിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മൃതദേഹം മറവ് ചെയ്യാനാണോ വൈശാഖിനെ വിളിച്ചുവരുത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വൈശാഖ് എപ്പോഴാണ് വന്നതെന്ന കാര്യം അറിയുന്നതിനായി സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!