ബിജെപി യുടെ പുതിയ ദേശീയ അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കും: അമിത് ഷാ

ന്യൂഡൽഹി : ബിജെപി പുതിയ ദേശീയ അധ്യക്ഷനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ.

കാലാവധി കഴിഞ്ഞും ജെ.പി നദ്ദ അധ്യക്ഷ സ്ഥാനത്ത് തുടരവെയാണ് പുതിയ പ്രസിഡന്റിനെ സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി മുന്‍ അധ്യക്ഷനുമായ അമിത്ഷാ വ്യക്തമാക്കിയത്.

ദേശീയതലത്തില്‍ മണ്ഡല പുനര്‍നിര്‍ണയം വേഗത്തില്‍ നടപ്പാക്കില്ലെന്നും അമിത്ഷാ വ്യക്തമാക്കി. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കേന്ദ്ര അഭ്യന്തര മന്ത്രിയുടെ പ്രതികരണം.

കേരള, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പ് മണ്ഡല പുനര്‍നിര്‍ണയം ഉണ്ടാകില്ലെന്നാണ് പ്രതികരണം. ആര്‍ക്കും പരാതി ഇല്ലാത്ത രീതിയിലാകും മണ്ഡല പുനര്‍നിണയമെന്നും അമിത് ഷാ പറഞ്ഞു.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വനിതാ സംവരണം നടപ്പാക്കും. പാര്‍ലമെന്റില്‍ 33 ശതമാനം വനിത സംവരണം കൊണ്ടുവരുന്നത് സംബന്ധിച്ച് ഇതിനോടകം തീരുമാനമായിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!