മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാനെ സുരക്ഷിതനാക്കണം.. മോദിക്ക് കത്തയച്ച് പിണറായി…

തിരുവനന്തപുരം : സാഹസിക ദൗത്യത്തിനിടെ അമേരിക്കയിലെ ഡെമനാലി പര്‍വതത്തില്‍ കുടുങ്ങിയ മലയാളി പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാനെ സുരക്ഷിതമാക്കുന്നതിനാ വശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

ഷെയ്ഖ് ഹസന്‍ ഖാന്‍ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനാണെന്നും അദ്ദേഹം വെള്ളവും ഭക്ഷണമില്ലാതെ കുടുങ്ങിയിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു. മലയാളം വാര്‍ത്ത ചാനലുകള്‍ അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കത്തില്‍ പറയുന്നുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഷെയ്ഖ് ഹസന്‍ ഖാനെ രക്ഷിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടു.

വിഷയത്തില്‍ നോര്‍ക്കയും ഇടപെട്ടിട്ടുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ എംബസിയോട് ഇക്കാര്യം അഭ്യര്‍ഥിച്ചു. അതേസമയം, ആന്റോ ആന്റണി എംപിക്ക് പിന്നാലെ വി ശിവദാസന്‍ എം പി യും വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് സമാന ആവശ്യം ഉന്നയിച്ച് കത്തയച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!