മുഹമ്മ – കുമരകം ജലപാതയിൽ സിഗ്നൽ ബോയകളുടെ കുറവ് ബോട്ടുകളുടെ ദിശ മാറുന്നത്  പതിവാകുന്നു: സ്രാങ്ക് അസോസിയേഷൻ

മുഹമ്മ/കുമരകം : സംസ്ഥാന ജലഗതാഗത വകുപ്പിലെ  മുഹമ്മ സ്റ്റേഷനിൽ നിന്നും  സർവീസ് ബോട്ടുകൾ സഞ്ചരിക്കുന്ന ജലപാതയിലെ  ബോയകളുടെ കുറവ് മൂലം  ബോട്ടുകളുടെ ദിശ മാറുന്നത് പതിവാകുന്നു.

പ്രതികൂല കാലാവസ്ഥയിൽ രാത്രികാലങ്ങളിൽ ശക്തമായ കാറ്റിലും മഴയെത്തും സർവീസ് ബോട്ടുകളുടെ ദിശമാറുന്നത് പതിവായി വരികയാണ് . മുഹമ്മ കുമരകം ജലപാതയിൽ  നിലവിൽ ഏഴ് സിഗ്നൽ ബോയകളാണ് സ്ഥാപിച്ചിരിക്കുന്നത്. ഈ ബോയകളിൽ  ഒന്ന് രണ്ട് ബോയകൾ ബോട്ട് ചാലിൽ നിന്നും മാറിക്കിടക്കുകയാണ്.

ഏതാണ്ട് 12 കിലോമീറ്ററോള്ളം ദൂരമുള്ള ഈ ജലപാതയിൽ കുറഞ്ഞത്  പത്തു ബോയകൾ എങ്കിലും വേണ്ടതാണ്. ബോയകളുടെ കുറവ് ദിശ അറിയാതെ സർവീസ് ബോട്ടുകളും, മറ്റ് ജലയാനങ്ങളും  വേമ്പനാട്ടുകായലിൽ കറങ്ങി കളിക്കുകയാണ്. കൂടാതെ കുമരകം കുരിശടിയിൽ സ്ഥാപിച്ചിരുന്ന സിഗ്നൽ ലൈറ്റ് തകരാറിലുമാണ്. തന്മൂലം  കുമരകത്തേക്ക്  സർവീസ് നടത്തുന്ന ബോട്ടുകൾക്ക് രാത്രികാലങ്ങളിൽ വളരെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. അടിയന്തരമായി ഈ വിഷയത്തിന് പരിഹാരം കാണണമെന്ന് സ്രാങ്ക് അസോസിയേഷൻ മുഹമ്മ യൂണിറ്റ് കമ്മറ്റി ആവശ്യപ്പെട്ടു.   

സ്രാങ്ക് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി  ആദർശ് കുപ്പപ്പുറം ഉദ്ഘാടനം ചെയ്ത  പ്രതിഷേധ യോഗത്തിൽ  യൂണിറ്റ് പ്രസിഡണ്ട്  ലാൽ പി സി അധ്യക്ഷത വഹിച്ചു. മറ്റ് കമ്മിറ്റി അംഗങ്ങളായ  കെ കെ രാജേഷ്, അജി വൈക്കം, സന്തോഷ്, റെജിമോൻ ചീപ്പുങ്കൽ, സൂരജ്, സജി മുഹമ്മ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!