മഴ തുടങ്ങിയതോടെ സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം. തിരുവനന്തപുരം, എറണാകുളം ജില്ലകളുടെ തീരമേഖലകളിലാണ് കടലാക്രമണം. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. കാലവർഷം ശക്തമായതോടെ കടലാക്രമണവും അതിരൂക്ഷമായിരിക്കുകയാണ്.
തിരുവനന്തപുരം ജില്ലയുടെ തീരദേശ പ്രദേശമായ വെട്ടുകാട്, ശംഖുമുഖം, കൊച്ചുതോപ്പ് മേഖലകളിലാണ് കടലാക്രമണം രൂക്ഷം. പല വീടുകളും കടലെടുത്തു . കാലവർഷം ശക്തമായതോടെ കടൽ പ്രക്ഷുബ്ധമാണ്.എറണാകുളം ജില്ലയിൽ തീരപ്രദേശങ്ങളായ എടവനക്കാട്, ഞാറക്കൽ, നായരമ്പലം, കണ്ണമാലി എന്നിവിടങ്ങളിൽ കടൽക്ഷോഭം ശക്തം. വീടുകളിൽ വെള്ളം കയറി
കാലവർഷം ശക്തമാകുന്നു…തീരപ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷം…
