കലോത്സവത്തിനിടെ സദസിലേക്ക് മരക്കൊമ്പ് പൊട്ടി വീണു; ഒരാൾക്ക് പരിക്ക്

കൊല്ലം : സംസ്ഥാന സ്കൂൾ കലോത്സവത്തിനിടെ സദസിലേക്ക് മരക്കൊമ്പ് പൊട്ടിവീണു.

അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. ആശ്രാമം ക്ഷേത്രത്തിനടത്തുള്ള വേദി 13ന് സമീപത്താണ് അപകടമുണ്ടായത്.

ഈ സമയത്ത് വേദിയിൽ കഥകളി സംഗീത മത്സരം നടക്കുകയായിരുന്നു. എങ്കിലും മത്സരം തടസപ്പെട്ടില്ല. പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!