നിലപാട് മയപ്പെടുത്തി പി വി അൻവർ…നടന്നത് നിർണായക കൂടിക്കാഴ്ചകൾ

മലപ്പുറം : പി വി അൻവർ നിലപാട് മയപ്പെടുത്തുന്നുവെന്ന് സൂചന. ഇന്നലെ രാത്രിയിൽ നിർണായക കൂടിക്കാഴ്ചകൾ നടത്തിയതായാണ് വിവരം. ഇന്ന് രാവിലെ 9 മണിക്ക് പി  വി അൻവർ മാധ്യമങ്ങളെ കാണും. നിലമ്പൂരിൽ പ്രചാരണം സജീവമാകുകയാണ്. യുഡിഎഫ് പഞ്ചായത്ത് കൺവെൻഷനുകൾ ഇന്ന് ആരംഭിക്കും. ഇന്ന് നടക്കുന്ന നാല് പഞ്ചായത്ത് കൺവെൻഷനുകളിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും.

അതേസമയം യുഡിഎഫിന് തലവേദന സൃഷ്ടിച്ച പി വി അൻവർ അയയുകയാണ്. യുഡിഎഫ് അസോസിയേറ്റ് അംഗമെന്ന വാഗ്ദാനത്തിൽ അൻവർ വഴങ്ങാനാണ് സാധ്യത. ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് വെള്ളിയാഴ്ച വരെ കാത്തിരിക്കണമെങ്കിലും ഇന്നലെ നേതൃയോഗത്തിൽ നേതക്കൾക്ക് ചുമതലകൾ നിശ്ചയിച്ചതോടെ സിപിഎം താഴെത്തട്ടിലെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!