സൈന്യത്തിൻ്റെ തിരിച്ചടിക്ക് പുറമേ പാകിസ്ഥാന് എട്ടിന്‍റെ പണി…

ഇസ്ലാമാബാദ് : പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സേനയിൽ നിന്ന് കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ സൈബർ ലോകത്ത് പാകിസ്ഥാൻ നേരിടുന്നത് മറ്റൊരു നിഴൽ യുദ്ധമെന്ന് റിപ്പോർട്ട്.

നിരവധി പാകിസ്ഥാൻ സർക്കാർ വെബ്‌സൈറ്റുകൾക്കും ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനും ഗുരുതരമായ നാശനഷ്ടങ്ങൾ വരുത്തിയെന്ന് അവകാശപ്പെട്ടുകൊണ്ട് ഇന്ത്യൻ അനുകൂല ഹാക്കർമാർ നടത്തുന്ന ഓപ്പറേഷൻ സൈബർ ശക്തിയാണിത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷത്തിന്റെ ആഘാതം ഭൌമാതിർത്തികളിൽ മാത്രം ഒതുങ്ങുന്നില്ല. അതിന്റെ പ്രതിധ്വനി ഡിജിറ്റൽ ലോകത്തും കേൾക്കാൻ തുടങ്ങിയിരിക്കുന്നു. ഓപ്പറേഷൻ സൈബർ ശക്തി എന്ന സൈബർ ഓപ്പറേഷനു കീഴിൽ, ഇന്ത്യൻ ഹാക്കർമാർ പാകിസ്ഥാനിലെ നിരവധി പ്രധാന വെബ്‌സൈറ്റുകളും ഓൺലൈൻ സിസ്റ്റങ്ങളും തകർത്തു എന്നാണ് റിപ്പോർട്ടുകൾ.

ഇന്ത്യൻ പ്രതിരോധ സൈബർ വിഭാഗങ്ങളെ ആക്രമിച്ചു എന്ന പാക്ക് ഹാക്കർമാരുടെ അവകാശവാദത്തിന് തൊട്ടുപിന്നാലെയാണ് ഓപ്പറേഷൻ സൈബർശക്തി എന്ന പേരിൽ ഇന്ത്യൻ അനുകൂല ഹാക്കർമാരുടെ വരവ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!