എൻ എച്ച് 183ൽ പാമ്പാടി ചേന്നമ്പള്ളിയിൽ അപകടകരമായി ചെരിഞ്ഞ് നിൽക്കുന്ന കൂറ്റൻ ആഞ്ഞിലിമരം ഉടൻ മുറിച്ചുമാറ്റണം; പ്രതിഷേധ കൂട്ടായ്മ

പാമ്പാടി: കെ.കെ. റോഡിൽ , NH 183ൽ ചേന്നമ്പള്ളി കഴിഞ്ഞ് ഗ്രാമസേവിനി ജംഗ്ഷനു സമീപം അപകടകരമായ നിലയിൽ റോഡിലേക്കു ചെരിഞ്ഞു നിൽക്കുന്ന  കൂറ്റൻ ആഞ്ഞിലി മരം ഉടൻ മുറിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രാമസേവിനി റെസിഡൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നാട്ടുകാർ മരത്തിൻ്റെ ചുവട്ടിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.


തിങ്കളാഴ്ച  വൈകുന്നേരം  ഈ മരത്തിലെ ഒരു വലിയ ശിഖരം ഒടിഞ്ഞ് കെ.കെ. റോഡിലേക്ക് വീഴുകയുണ്ടായി.  നൂറുകണക്കിന് വാഹനങ്ങൾ രാപകൽ പോകുന്ന റോഡിൽ വാഹനങ്ങളോ കാൽനടക്കാരോ ഇല്ലാതിരുന്നതിനാലാണ് വൻ അപകടം ഒഴിവായത്. കാറ്റോ മഴയോ ഇല്ലാത്ത അവസരത്തിലാണ് ശിഖരം ഒടിഞ്ഞു വീണത്.  പ്രായമേറെയായ
ഈ മരം വല്ലാതെ ചെരിഞ്ഞ് അപകടാവസ്ഥയിലായതിനാൽ ഉടൻ മുറിച്ചു മാറ്റാൻ അധികാരികൾ തയ്യാറാവണമെന്നും ,പകരം പത്തു വൃക്ഷങ്ങൾ വഴിയോരത്തു നടുമെന്നും
കൂട്ടായ്മ ഉദ്ഘാടനം ചെയ്ത ഗ്രാമസേവിനി റെസിഡൻ്റസ് അസോസിയേഷൻ പ്രസിഡൻ്റ് അഡ്വ. കെ. ആർ രാജൻ പറഞ്ഞു.

ഹൈവേ  അധികാരികൾ,ജില്ലാ കളക്ടർ , പഞ്ചായത്ത് അധികൃതർ എന്നിവരോട് മരം വെടിമാറ്റാൻ വൈകരുതെന്നും
ഉടൻ നടപടി സ്വീകരിക്കണമെന്നും ഇന്ന് (ബുധനാഴ്ച) രാവിലെ മരച്ചുവട്ടിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.

തോമസ് ലാലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഗ്രാമസേവിനി സെക്രട്ടറി ജി. വേണുഗോപാൽ, ബിജു തോമസ്, ആർ.അജിത് കുമാർ, റ്റി.ജെ. ജോൺ തറക്കുന്നേൽ, ഷാജി ഈട്ടിക്കൽ ,സുനിൽ പുളിന്താനം,
,സുബിൻ പഴൂപ്പറമ്പിൽ, ,രാജേഷ് പുളിന്താനം, അപ്പച്ചൻ കുട്ടി
എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!