ആൾദൈവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം.. ജീവത്യാഗം ചെയ്തതെന്ന് മരുമകൻ…

ൾദൈവം നിത്യാനന്ദ മരിച്ചെന്ന് അഭ്യൂഹം. നിത്യാനന്ദയുടെ സഹോദരിയുടെ മകനാണ് നിത്യാനന്ദ ജീവത്യാഗം ചെയ്‌തെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. നിത്യാനന്ദയുടെ അനുയായികളുമായി നടത്തിയ വീഡിയോ കോൺഫറൻസി ങ്ങിലാണ് സുന്ദരേശ്വരൻ ഇക്കാര്യം വ്യക്തമാക്കിയത്. സനാതനധർമം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവത്യാഗം ചെയ്‌തെന്നായിരുന്നു നിത്യാനന്ദയുടെ അനുയായികൂടിയായ സുന്ദരേശ്വരന്റെ വെളിപ്പെടുത്തൽ.

2010-ൽ സിനിമാനടിക്കൊപ്പമുള്ള വീഡിയോ പുറത്തുവന്നതുമുതൽ വിവാദങ്ങളിൽ നിറഞ്ഞുനിന്ന നിത്യാനന്ദ 2019-ൽ ഇന്ത്യ വിട്ടു. തങ്ങളുടെ മൂന്നുമക്കളെ തട്ടിക്കൊണ്ടുപോയതായി തമിഴ് ദമ്പതിമാർ നൽകിയ പരാതിയിൽ ഗുജറാത്ത് പോലീസ് അറസ്റ്റിന് നടപടിയാരംഭിച്ചതിനെത്തുടർന്നായിരുന്നു രാജ്യംവിട്ടത്.

എക്വഡോറിനുസമീപം ഒരു ദീപിൽ അനുയായികൾക്കൊപ്പം കഴിയുന്നെന്നായിരുന്നു വിവരം. പിന്നീട് പലതവണ ഓൺലൈൻ മുഖേന ആത്മീയപ്രഭാഷണങ്ങൾ നടത്തിയിരുന്നു. കൈലാസ എന്നപേരിൽ രാജ്യം സ്ഥാപിച്ചെന്നും അവകാശപ്പെട്ടു. നിത്യാനന്ദ മരിച്ചെന്ന് 2022-ൽ അഭ്യൂഹം പ്രചരിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്ന താൻ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണെന്നറിയിച്ച് ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ, കഴിഞ്ഞകുറച്ചുകാലമായി ഇയാളുടെ വീഡിയോ പ്രഭാഷണങ്ങൾ പുറത്തുവരുന്നുണ്ടായിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!