തമിഴ്‌നാട് സ്വദേശിനിയായ യുവതിയെ കാണാതായി; അന്വേഷണം പത്തനംതിട്ടയിലേക്കും



കോയമ്പത്തൂർ : 2014 ല്‍ കാണാതായ തമിഴ്‌നാട് സ്വദേശിനിയായ യുവതിക്കുവേണ്ടിയുള്ള അന്വേഷണം കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ച് സി ഐ ഡി വിഭാഗം ഊര്‍ജ്ജിതമാക്കി.

പോലീസ് സംഘം പത്തനംതിട്ടയിലെത്തി വ്യാപകമായ അന്വേഷണം നടത്തി. കാണാതാവുമ്പോള്‍ 38 വയസിനടുത്ത് പ്രായമുണ്ടായിരുന്ന കമ്പ്യൂട്ടര്‍ എഞ്ചിനീയറിങ്ങില്‍ ബിരുദമുള്ള ധരിണി അവിവാഹിതയാണ്.  ഷണ്‍മുഖമാണ് അച്ഛന്‍.

2014 സെപ്റ്റംബര്‍ 17ന് തമിഴ്‌നാട് കരുമത്താംപട്ടിയിലെ വീട്ടില്‍ നിന്നാണ് ഇവരെ കാണാതായത്. ഒറ്റയ്ക്ക് യാത്രകള്‍ ചെയ്യുന്ന പ്രകൃതമുള്ള ധരിണി ആരാധനാലയങ്ങളിലെ സന്ദര്‍ശനത്തില്‍ അതീവ തല്‍പരയായിരുന്നെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിരുന്നു.

സ്‌കൂളുകളിലോ കോളേജിലോ ട്യൂഷന്‍ സെന്ററുകളിലോ ജോലി ചെയ്യാനുള്ള സാധ്യതയുള്ളതായി പോലീസ് കരുതുന്നുണ്ട്.
      
തിരുപ്പൂര്‍ അവിനാഷി തിരുമുരുഗന്‍ ബൂണ്ടി അണ്ണാ സ്ട്രീറ്റ് ന്യൂ നമ്പര്‍ 32/64, (ഓള്‍ഡ് നമ്പര്‍ 7/65) വിലാസത്തിലും, കോയമ്പത്തൂര്‍ ഡിസ്ട്രിക്ട്  കരുമത്താംപട്ടി തേര്‍ഡ് സ്ട്രീറ്റ് കുങ്കുമാ നഗര്‍ ഡോര്‍ നമ്പര്‍ 13  എന്ന വിലാസത്തിലും ഇവര്‍ താമസിച്ചിരുന്നു.

കോയമ്പത്തൂര്‍ ക്രൈംബ്രാഞ്ച് സി ഐ ഡി വിഭാഗം അന്വേഷണം ഏറ്റെടുത്തത് 2023 ലാണ്.  ഒന്നിലധികം മെയില്‍ ഐഡി ഉള്ള യുവതിയുടെ മെയില്‍ ഐഡികള്‍ പിന്തുടര്‍ന്ന് മുമ്പ് അന്വേഷണം നടന്നിരുന്നു.

2015 ഫെബ്രുവരി 27ന് ഇവര്‍ ചെങ്ങന്നൂര്‍ മുതല്‍ പത്തനംതിട്ട സ്‌റ്റേഡിയം വരെ യാത്ര ചെയ്തതായി വ്യക്തമായിരുന്നു. ഈദിവസത്തിന് ശേഷം ഇവരുടെ മെയില്‍ ഐഡി പ്രവര്‍ത്തനക്ഷമമായിട്ടില്ല. തുടര്‍ന്ന് ഇത് ഒഴിവാക്കിയതായും കണ്ടെത്തി. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിച്ചിരുന്നു. യുവതിയെ സംബന്ധിച്ച് ഉപകാരപ്രദമായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് അര്‍ഹമായ പാരിതോഷികം നല്‍കുമെന്ന് ക്രൈംബ്രാഞ്ച് സി ഐ ഡി വിഭാഗം അറിയിച്ചു.

അടയാളവിവരം
ഉയരം 5.7 അടി, വെളുത്തനിറം, കണ്ണട ധരിച്ചിട്ടുണ്ട്. വലതുവശം കവിളില്‍ ചെറിയ അരിമ്പാറ ഉണ്ട്.

*ബന്ധപ്പെടേണ്ട ഫോണ്‍ നമ്പരുകൾ

ക്രൈംബ്രാഞ്ച് സി ഐ ഡി വിഭാഗം,
കോയമ്പത്തൂര്‍ സിറ്റി  04222380250,
സി ബി സി ഐ ഡി ഇന്‍സ്‌പെക്ടര്‍,
കോയമ്പത്തൂര്‍ സിറ്റി  
9498174173, 9498104330

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!