സമഗ്രമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമായിരിക്കും റേഷന്‍ മേഖലയിലെ പരിഷ്കരണം മന്ത്രി ജി ആര്‍ അനില്‍

തിരുവനന്തപുരം : റേഷന്‍ മേഖലയിലെ പരിഷ്കരണം സമഗ്രമായ ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമായിരിക്കുമെന്ന് മന്ത്രി ജി ആർ അനിൽ. 2013 ലെ ദേശീയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കിയതിന് ശേഷമുള്ള റേഷന്‍ വ്യാപാരികളുടെ സാമ്പത്തികവും നിയമപരവും ഭരണപരവുമായ പ്രശ്നങ്ങള്‍ പഠനവിധേയമാക്കണമെന്ന് വിവിധ യോഗങ്ങളില്‍ റേഷന്‍ വ്യാപാരി സംഘടന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത മേഖലയില്‍ നിലനില്‍ക്കുന്ന പ്രയാസങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതിനായി റേഷനിംഗ് കണ്‍ട്രോളര്‍ കണ്‍വീനറായും വകുപ്പിലെ വിജിലന്‍സ് ഓഫീസര്‍, ലോ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായും ഒരു സമിതി രൂപീകരിച്ചിരുന്നു. റേഷന്‍ വ്യാപാര മേഖല കാലോചിതമായി പരിഷ്കരിക്കുന്നതിനുള്ള വിവിധ നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടില്‍ അടങ്ങിയിട്ടുണ്ട്. പ്രസ്തുത റിപ്പോര്‍ട്ടിന്‍മേല്‍ ആധികാരികമായ ചര്‍ച്ചകളൊന്നും തന്നെ ഇതുവരെ നടന്നിട്ടില്ലെന്നും ഭക്ഷ്യ മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!