ഈരാറ്റുപേട്ടയിൽ വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി

ഈരാറ്റുപേട്ട  : നടക്കൽ കുഴിവേലിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗോഡൗണിൽ നിന്ന് വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി.

സ്ഫോടക വസ്തുക്കളുമായി കട്ടപ്പനയിൽ നിന്ന് പിടികൂടിയ ഷിബിലിയും  കൂട്ടാളിയുമാണ് ഈ കെട്ടിടം വാടകക്ക് എടുത്തിരുന്നത്.

കട്ടപ്പനയിൽ സ്ഫോടക വസ്തുക്കൾ പിടികൂടിയ കേസിൽ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തീക്കോയി സ്വദേശി മുഹമ്മദ് ഫാസിൽ ആണ് പിടിയിലായത്.

കഴിഞ്ഞദിവസം പിടിയിലായ ഈരാറ്റുപേട്ട സ്വദേശി ഷിബിലിക്ക് സ്പോടക വസ്തുക്കൾ നൽകിയത് ഇയാളാണെന്നാണ് പൊലീസ് പറയുന്നത്.

വണ്ടൻമേട് പൊലീസ് നടത്തിയ വാഹന പരിശോധനയിൽ ഷിബിലിയുടെ ജീപ്പിൽ നിന്ന് 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളും കണ്ടെടുത്തിരുന്നു.

ജില്ലയിലെ അനധികൃത പാറ മടകളിലേക്കാണ് സ്പോടക വസ്തു‌ക്കളെത്തിച്ചതെന്നാണ് സൂചന.
ഇതിൽ ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്

ഇന്ന് ഈരാറ്റുപേട്ട പോലീസ് ഗോഡൗണിൽ നടത്തിയ പരിശോധനയും ജലാറ്റിൻ സ്റ്റിക്കുകളും, ഇലക്ട്രിക്, നോൺ ഇലക്ട്രിക് ഡിറ്റനേറ്ററുകൾ ഉൾപ്പെടെ നിരവധി സ്ഫോടവസ്തുക്കൾ കണ്ടെത്തി.
പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!