മഹാകുംഭമേളയില്‍ മലയാളികള്‍ പങ്കെടുത്തതിനെ പരിഹസിച്ച ഏഷ്യാനെറ്റിനെതിരെ വിമർശനം ശക്തമായ പശ്ചാത്തലത്തില്‍ മറുപടിയുമായി ചാനല്‍ മേധാവി രാജീവ് ചന്ദ്രശേഖർ രംഗത്ത്.
മുതിർന്ന മാധ്യമ പ്രവർത്തകയായ സിന്ധു സൂര്യകുമാറാണ് മഹാകുംഭമേളയെയും ഹിന്ദു വിശ്വാസത്തെയും അധിക്ഷേപിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മഹാകുംഭമേളയെ പരിഹസിക്കും വിധം പരിപാടി അവതരിപ്പിച്ചതായി നിരവധി പേർ പരാതി ഉന്നയിച്ചുവെന്നും അത് തന്നെ വേദനിപ്പിച്ചെന്നും രാജീവ് ചന്ദ്രശേഖർ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം വിഷയത്തില്‍ ഇടപെടുമെന്നാണ് സൂചന. ‘അവിടെ ഉണ്ടായിരുന്ന കോടിക്കണക്കിന് ഭക്തരില്‍ എന്റെ കുടുംബവും ഉണ്ടായിരുന്നു. ഞാൻ ഇത് ചാനല്‍ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി . ലക്ഷക്കണക്കിന് ഭക്തർ വിശ്വാസം അർപ്പിക്കുന്ന ഒരു സംഗമത്തെ കുറിച്ച് അശ്രദ്ധമായി പ്രസ്താവനകള്‍ നടത്തുകയോ, പരിഹസിക്കുകയോ ചെയ്യരുതെന്നും നിർദേശിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
രാജീവ് ചന്ദ്രശേഖർ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട കുറിപ്പിങ്ങനെ
മഹാകുംഭമേളയുമായി ബന്ധപ്പെട്ടൊരു പരിപാടി തങ്ങളെ വേദനിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി ഒട്ടേറെ മലയാളികള്‍ എനിക്ക് മെസേജ് അയച്ചിരുന്നു. പരിപാടി മഹാകുംഭമേളയെ പരിഹസിക്കും വിധമെന്ന് തങ്ങള്‍ക്ക് തോന്നിയെന്നാണ് അവർ അറിയിച്ചത്. മഹാകുംഭമേളയില്‍ പങ്കെടുത്ത കോടിക്കണക്കിന് വിശ്വാസികളില്‍ എൻ്റെ കുടുംബവുമുണ്ടായിരുന്നു.
ഞാൻ ഇത് ഏഷ്യാനെറ്റ് ന്യൂസിൻ്റെ തലപ്പത്തുള്ളവരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കുന്ന ഇത്തരമൊരു ചടങ്ങിനെക്കുറിച്ച് അശ്രദ്ധമായ പരിഹാസ പരാമർശങ്ങള്‍ ഉണ്ടാകരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഏതൊരു മതത്തിലെയും പോലെ, ഓരോ ഹിന്ദുവിനും അവരുടെ വിശ്വാസം പ്രധാനമാണ്. അത് ബഹുമാനിക്കപ്പെടണമെന്നും കേരളമുള്‍പ്പടെ രാജ്യത്തുടനീളമുള്ള കോടിക്കണക്കിന് ഞങ്ങള്‍ ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നു.
ഓരോ ഹിന്ദുവിനും അവരുടെ വിശ്വാസം പ്രധാനം, മേലാല്‍ ആവര്‍ത്തിക്കരുത്, സിന്ധു സൂര്യകുമാറിനെതിരെ രാജീവ് ചന്ദ്രശേഖര്‍
