കത്തിയുമായി ഓഫീസിലേക്ക് അതിക്രമിച്ചു കയറി.. ജീവനക്കാരിക്ക് നേരെ വധഭീഷണി.. സസ്പെൻഷനിലുള്ള ഓവർസിയർ അറസ്റ്റിൽ….

മൂവാറ്റുപുഴ : കെഎസ്ഇബി ഓഫീസിലേക്ക് കത്തിയുമായി അതിക്രമിച്ചു കയറി വധ ഭീഷണി മുഴക്കിയ ഓവർസിയർ അറസ്റ്റിൽ. പല്ലാരിമംഗലം ചിറപ്പാട്ടു വീട്ടിൽ സുബൈർ (54) ആണ് മൂവാറ്റുപുഴ പൊലീസിന്റെ പിടിയിലായത്.

എക്സിക്യൂട്ടീവ് എൻജിനീയറായ ജീവനക്കാരിയുടെ നേർക്കാണ് ഇയാൾ ആക്രോശമുയർത്തിയത്. കത്തിയുമായി മൂവാറ്റുപുഴ കെഎസ്ഇബി ഓഫീസിലേക്ക് കയറി വന്നു ഔദ്യോഗിക കൃത്യ നിർവഹണം തടസപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു.

ജീവനക്കാരുടെ ഫോണിലേക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ ഇയാൾ സസ്പെൻഷനിലാണ്.ഇയാൾക്കെതിരെ 4 കേസുകൾ നിലവിലുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!