ആലപ്പുഴ: ആലപ്പുഴ വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ വള്ളികുന്നം പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകൾ ഉൾപ്പെടുന്ന മൂന്നു കിലോമീറ്റർ ചുറ്റളവിലായിരുന്നു നായയുടെ ആക്രമണം നടന്നത്. രണ്ടുപേരുടെ മുഖം നായ കടിച്ചു പറിച്ചിരുന്നു. നായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പുറത്ത് വന്നിരുന്നു. ഇന്ന് രാവിലെ നായ പിടുത്തക്കാർ പിടികൂടിയ നായ നിരീക്ഷണത്തിലിരിക്കെ വൈകിട്ട് ചത്തു. തിരുവല്ല ഏവിയൻ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. നായയുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകിയിരുന്നു.
Related Posts
മാധ്യമ പ്രവർത്തകയ്ക്കുനേരെ ലൈംഗിക ചുവയുള്ള പരാമർശം: മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി
കൊച്ചി: മാധ്യമ പ്രവർത്തകയ്ക്കുനേരെ ലൈംഗികച്ചുവയുള്ള പരാമർശം നടത്തിയെന്ന കേസിൽ സംവിധായകൻ മേജർ രവി വിചാരണ നേരിടണമെന്ന് ഹൈക്കോടതി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മേജർ രവി നൽകിയ ഹർജിയിലാണ് ജസ്റ്റിസ്…
ഐടി പാര്‍ക്കുകളില്‍ ഇനി മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം
തിരുവനന്തപുരം: ഐടി പാര്‍ക്കുകളില്‍ മദ്യശാല അനുവദിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ക്ക് നിയമസഭാ സമിതിയുടെ അംഗീകാരം. അംഗീകാരം ലഭിച്ചതോടെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിന്‍വലിച്ചശേഷം മദ്യ വിതരണത്തിനുള്ള നടപടി ആരംഭിക്കും. മദ്യം വിതരണം…
എക്സൈസിനെ കണ്ട് ഭയന്ന് പുഴയിൽ ചാടിയ യുവാവിന്റെ മൃതദഹം കണ്ടെത്തി
വല്ലപ്പുഴ : എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയിൽ ചാടിയ 17 കാരന്റെ മൃതദേഹം കണ്ടെത്തി. പാലക്കാട് വല്ലപ്പുഴ സ്വദേശിയായ കളത്തിൽ ഷംസുവിന്റെ മകൻ സുഹൈർ ആണ്…