ചേന്ദമംഗലം കൂട്ടക്കൊല; പ്രതിയുടെ മൊഴിയിൽ ഇന്ന് തെളിവെടുപ്പ്…

കൊച്ചി : പറവൂർ ചേന്ദമംഗലം കൂട്ടക്കൊലപാതക കേസിൽ പ്രതി റിതുവിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും. ജനരോഷം കണക്കിലെടുത്ത് വൻ സുരക്ഷയിലാകും പ്രതിയെ തെളിവെടുപ്പിന് എത്തിക്കുക. നിലവിൽ വടക്കേക്കര പൊലീസിന്റെ കസ്റ്റഡിയിൽ ആണ് പ്രതിയുള്ളത്.

ജിതിനോടും കുടുംബത്തോടും ഉള്ള മുൻ വൈരാഗ്യവും കൊലപാതകം നടന്ന ദിവസത്തെ സംഭവങ്ങളും ആക്രമണത്തിന് പ്രേരിപ്പിച്ചു എന്നാണ് റിതുവിന്റെ മൊഴി. അതേസമയം ചികിത്സയിലുള്ള ജിതിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തലയിൽ ശസ്ത്രക്രിയ ചെയ്തെങ്കിലും ബോധം തിരിച്ചു കിട്ടിയിട്ടില്ല. ജിതിൻ ഇപ്പോഴും വെന്റിലേറ്ററിൽ തുടരുകയാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!