തിരുവനന്തപുരം : നവഭാവന ചാരിറ്റബിൾ ട്രസ്റ്റിന്റെ ഈ വർഷത്തെ മഹാകവി കുമാരനാശാൻ സ്മാരക പുരസ്ക്കാരം പ്രദീപ് മാളവിക ഇന്ന് ഏറ്റുവാങ്ങും. വൈക്കം മാളവികയുടെ ജീവിതത്തിന് ഒരു ആമുഖം എന്ന നാടകത്തിലെ അഭിനയത്തിനും 45 വർഷമായി നാടക വേദിയ്ക്ക് നൽകിയ സമഗ്ര സംഭാവനയ്ക്കും ആണ് പ്രദീപ് മാളവികയ്ക്ക് പുരസ്ക്കാരം. ലഭിച്ചത്.
ഇന്ന് തിരുവനന്തപുരം മന്നം മെമ്മോറിയൽ നാഷണൽ ക്ലബ്ബിൽ നടത്തുന്ന സംസ്കാരി സമ്മേളനത്തിൽ പ്രശസ്ത കവി ശ്രീകുമാരൻ തമ്പി പുരസ്ക്കാരം സമ്മാനിക്കും.
ക്യാഷ് അവാർഡും ശില്പവും പ്രശംസാപത്രവും അടങ്ങുന്നതാണ് അവാർഡ്.
മഹാകവി കുമാരനാശാൻ സ്മാരക പുരസ്ക്കാരം പ്രദിപ് മാളവികയ്ക്ക്
