വെറുതെയല്ല മക്കൾക്ക് വിനീതെന്നും ധ്യാനെന്നും പേരിട്ടത്; കാരണം പറഞ്ഞ് ശ്രീനിവാസൻ

ഉദയംപേരൂർ : ശ്രീനിവാസന് വിശേഷണങ്ങൾ ഏറെയാണ്, മികച്ച നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ. ശ്രീനിവാസന്റെ പാത പിന്തുടർന്ന് അദ്ദേഹത്തിന്റെ രണ്ട് മക്കളും സിനിമയിലെത്തി. ഏറെ ആരാധകരുള്ള താരങ്ങളാണ് വിനീതും ധ്യാനും. ഇപ്പോൾ മകളുടെ പേരിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രീനിവാസൻ. തനിക്ക് ഏറെ ഇഷ്ടപ്പെട്ട രണ്ട് സ്പോർട്സ് താരങ്ങളുടെ പേരുകളാണ് മക്കൾക്ക് നൽകിയത് എന്നാണ് താരം പറയുന്നത്.

എനിക്ക് രണ്ട് മക്കളാണ്, വിനീതും ധ്യാനും. ചെറുപ്പത്തില്‍ സ്‌പോര്‍ട്‌സ് പ്രാന്തനായിരുന്നു ഞാന്‍. ക്രിക്കറ്റിനോടായിരുന്നു കൂടുതല്‍ താല്‍പര്യം. ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ കുറച്ചുകാലം ഹോക്കി കളിച്ചിട്ടുണ്ട്. അന്ന് സ്‌പോര്‍ട്‌സ് വാര്‍ത്തകള്‍ സ്ഥിരമായി വായിക്കുമായിരുന്നു. ഇന്ത്യയ്ക്ക് ഹോക്കിയില്‍ ഒളിമ്പിക്‌സ് മെഡലുകളെല്ലാം ലഭിക്കുന്ന കാലമാണ്. അക്കാലത്തുണ്ടായിരുന്ന പ്രധാനപ്പെട്ട ഒരു ഹോക്കി താരമാണ് വിനീത് കുമാര്‍. എനിക്ക് ആദ്യത്തെ മകനുണ്ടായപ്പോള്‍ ഈ വിനീത് കുമാറിന്റെ പേരില്‍ നിന്ന് കുമാര്‍ കട്ട് ചെയ്താണ് വിനീത് എന്ന പേരിട്ടത്. ഹോക്കിയിലെ മാന്ത്രികന്‍ ധ്യാന്‍ചന്ദിന്റെ പേരാണ് രണ്ടാമത്തെ മകനും നല്‍കിയത്.- ശ്രീനിവാസൻ പറഞ്ഞു.

വയനാടന്‍ ഉദയംപേരൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന കൊയ്ത്തുത്സവത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്രീനിവാസൻ. മകൻ ധ്യാനും ചടങ്ങിൽ പങ്കെടുത്തിരുന്നു. അച്ഛനും മകനും വളരെ രസകരമായി സംസാരിച്ച് കാണികളെ കയ്യിലെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!