നടിയെ ആക്രമിച്ച കേസ്…വിചാരണ തുറന്ന കോടതിയിൽ…

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണയുടെ ഇനിയുള്ള നടപടിക്രമങ്ങൾ തുറന്ന കോടതിയിൽ വേണമെന്ന അതിജീവിതയുടെ ആവശ്യം വിചാരണ കോടതി തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നാണ് അതിജീവിത നൽകിയ ഹർജിയിൽ പറയുന്നത്.

വിചാരണ സംബന്ധിച്ച് തനിക്കെതിരെ തെറ്റായ കാര്യങ്ങൾ പുറത്ത് പ്രചരിക്കുന്നുണ്ട്. വിചാരണയുടെ യഥാർത്ഥ വശങ്ങൾ പുറത്തുവരാൻ തുറന്ന കോടതിയിൽ അന്തിമവാദം നടത്തണമെന്നുമാണ് ആവശ്യം. ഹർജി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് പരിഗണിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!