വൈക്കം : ചരിത്ര പ്രസിദ്ധമായ വൈക്കത്ത് അഷ്ടമിക്ക് ഉത്സവത്തിന് കൊടിയേറി. വൃശ്ചികമാസ കൃഷ്ണപക്ഷത്തിലെ അഷ്ടമിയാണ് വൈക്കത്ത് അഷ്ടമി എന്ന് അറിയപ്പെടുന്നത്.
ഇന്ന് രാവിലെ 8നും 8.45നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തില്‍ തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് അഷ്ടമി ആഘോഷത്തിനു കൊടിയേറ്റിയത്.
ഇനി പത്ത് നാൾ വൈക്കം നഗരം ഉത്സവാന്തരീക്ഷത്തിലാകും.