ബെംഗളൂരു : ഹൈന്ദവ ശാക്തീകരണ പ്രവർത്തനങ്ങളുടെ ഭാഗമായിട്ട് ബെംഗളുരു ധർമഃശ്രീ (VHP സംസ്ഥാന കാര്യാലയം) യിൽ വച്ച് ശൗര്യസത്സംഗം -2024 നടന്നു. ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാര്യകർത്താക്കൾ ശൗര്യസത്സഗത്തിൽ പങ്കെടുത്തു.
ദീപ പ്രജ്ജലനത്തോടെ ആരംഭിച്ച സത്സംഗത്തിൽ കെ കെ വിജയകുമാർ ( ബിഎംസ് ദേശീയ എക്സിക്യൂട്ടീവ് അംഗം ,ദേശീയ പ്രസിഡണ്ട് നഴ്സസ് ആൻഡ് അലൈഡ് സംഘ് ) അധ്യക്ഷത വഹിച്ചു . വിശ്വഹിന്ദു പരിഷത്ത് ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാണുമാലയൻ മുഖ്യപ്രഭാക്ഷണം നടത്തി.
സനാതനധർമ്മവും ഹിന്ദുത്വവും എക്കാലത്തെക്കാളും വലിയ വെല്ലുവിളി നേരിടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലവ് ജിഹാദും , ഡ്രഗ് ജിഹാദും , ലാൻഡ് ജിഹാദും ,ഹലാൽ ജീവിത രീതികളുമൊക്കെ അടിച്ചേല്പ്പിക്കപ്പെടുന്ന ഈ വർത്തമാനകാലത്ത് ഭാവി തലമുറകളെ രക്ഷിക്കാൻ ആരുണ്ടെന്ന ചോദ്യം ഹൈന്ദവ സമൂഹത്തിൽ നിന്നും ഉയർന്നുവരികയാണ്. ഹവാലപ്പണ ത്തിന്റെയും സ്വർണ്ണ കള്ളക്കടത്തിന്റെ യും ,മയക്കുമരുന്ന് കച്ചവടത്തിന്റെയും ഇടനിലക്കാരായി നിന്ന് കോടികൾ സമ്പാദിച്ച ഒരു പ്രത്യേക സമൂഹം കപട മതേതരവാദികളായ രാഷ്ട്രീയക്കാരെയും മാധ്യമ പ്രവർത്തകരെയും കൂട്ടുപിടിച്ച് ഹൈന്ദവ മൂല്യങ്ങളെ ഇല്ലാതാക്കാൻ ആസൂത്രിത ശ്രമം നടത്തുകയാണ്. പക്ഷേ, കണ്ണടച്ച് ഇരുട്ടാക്കി കാലം കഴിക്കാൻ ഇന്നത്തെ ഹിന്ദുസമൂഹം തയ്യാറല്ല. ധർമ്മോ രക്ഷതി രക്ഷിത : എന്ന മന്ത്രം ഉച്ചൈസ്തരം ഉദ്ഘോഷിച്ചു കൊണ്ട് ഹിന്ദുവിന് നേരെയുള്ള ഏതു വെല്ലുവിളിയും അടിച്ചമർത്തുകയും നെഞ്ചുറപ്പോടെ നേരിടുകയും ചെയ്യുമെന്ന് അധ്യക്ഷ പ്രസംഗത്തിൻ കെ കെ വിജയകുമാർ പറഞ്ഞു.
സശക്ത ഹിന്ദു സശസ്‌ത്ര ഹിന്ദു ‘ എന്ന ദർശനത്തിൻ്റെ അടിസ്ഥാനത്തിലാണ് ഈ സത്സംഗത്തിനു രൂപം നല്കിയതെന്നും, ഒരു ഹിന്ദുവും ഇനി മുതൽ അനാഥനല്ലെന്നും ജീവിതത്തിന്റെ സമസ്‍ത മേഖലകളിലും ഹിന്ദുവിന് കൈത്താങ്ങായി വിശ്വഹിന്ദു പരിഷത് ഒപ്പമുണ്ടാവുമെന്ന് ദേശീയ ജോയിന്റ് സെക്രട്ടറി സ്ഥാണുമാലയൻ മുഖ്യപ്രഭാഷണത്തിൽ വ്യക്തമാക്കി. ഇതിനായി വിശദമായ കർമ്മപദ്ധതികൾ ആസൂത്രണം ചെയ്തു വരികയാണ്. സമൂഹത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഹിന്ദുക്കൾ നേരിടുന്ന ആത്മീയ ഭൗതിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള തുടക്കമായി ഈ ഉദ്യമത്തെ കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭാരതീയ നഴ്സസസ് ആൻഡ് അലൈഡ് സംഘ് നാക്ഷണൽ ജനറൽ സെക്രട്ടറി അനിൽ കുമാർ എം.എ സ്വാഗതം പറഞ്ഞ ചടങ്ങിൽ ദീപക് രാജഗോപാൽ ( നാക്ഷണൽ ട്രഷറർ വി.എച്ച് പി )
ജഗന്നാഥശാസ്ത്രി ജീ ( VHP കർണാടക സ്റ്റേറ്റ് ദക്ഷിണ പ്രാന്ത സംയോജ്ക് ) ഗോവർധൻ സിങ് ,(ബജ്‌രംഗ്ദൾ കർണാടക ദക്ഷിണസ്റ്റേറ്റ് പ്രാന്ത സംയോജക് ) സൂര്യനാരായണ (വി എച്ച് പി ക്ഷേത്രീയ ധർമ്മ പ്രചാരക് ) എന്നിവർ സംസാരിച്ചു. നിതിൻ കുമാർ നന്ദി പറഞ്ഞു.
തുടർന്ന് അന്ന പ്രസാദ വിതരണവും നടന്നു.