ക്ഷേത്രക്കുളത്തിൽ വീണ യുവാവിന് രക്ഷകനായി ജനനി സാരഥി അനിൽകുമാർ


ചെട്ടികുളങ്ങര :  ചെട്ടികുളങ്ങര ദേവിക്ഷേത്ര കുളത്തിൽ കാൽവഴുതി വീണ് മുങ്ങിത്താണ യുവാവിനെ രക്ഷപ്പെടുത്തി.

ആഞ്ഞിലിപ്ര  സ്വദേശിയായ വിപിൻ രാജിനെ സമീപത്ത് പുജാസാധനങ്ങളുടെ സ്ഥാപനം നടത്തുന്ന ജി.  അനിൽകുമാർ സാഹസികമായി രക്ഷപ്പെടുത്തി.

ശനിയാഴ്ച ഉച്ചയോടെയാണ് അപകടം സംഭവിച്ചത്. ക്ഷേത്രത്തിലെ അന്നദാന ചടങ്ങിൽ പങ്കെടുത്ത ശേഷം തിരികെ വീട്ടിലേക്കു പോകുന്ന സമയം കുളത്തിൽ ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

യുവാവിന്റെ നിലവിളി കേട്ട് ഓടിയെത്തിയ അനിൽകുമാർ ഉടൻതന്നെ കുളത്തിലേക്ക് ചാടി വിപിനിൻ്റെ മുടിയിൽ പിടിച്ച് കരയിലേക്ക് എത്തിക്കുകയായിരുന്നു. 

കരയിൽ നിന്നും മുണ്ട് ഇട്ടുകൊടുത്തു  കടവൂർ സ്വദേശി രാജേഷും രക്ഷാപ്രവർത്തനത്തിന് സഹായിയായി. ഇരുവരെയും ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ  ആദരിച്ചു.

അപകടം അറിഞ്ഞയുടൻ തന്നെ മറ്റൊന്നും ചിന്തിക്കാതെ രക്ഷാപ്രവർത്തനത്തിന് ഇറങ്ങിത്തിരിച്ച അനിൽ കുമാർ സേവാ പ്രവർത്തനങ്ങൾ നടത്തിവരുന്ന ജനനി ചാരിറ്റബിൾ സംഘടനയുടെ മുഖ്യധാരാ പ്രവർത്തകൻ കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!