രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം മുന്നിൽ…

തിരുവനന്തപുരം: രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ കേരളം മുന്നില്‍. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് 29.9 ശതമാനം.

കേരളം കഴിഞ്ഞാല്‍ തൊഴിലില്ലായ്മയില്‍ നാഗാലാന്‍ഡ്(27.4),  അരുണാചല്‍ പ്രദേശ്(20.9), മണിപ്പൂര്‍ (22.9) എന്നി സംസ്ഥാനമാണ് തൊഴിലില്ലായ്മയില്‍ മുന്നിലുള്ള സംസ്ഥാനങ്ങള്‍. കേന്ദ്രഭണപ്രദേശങ്ങളില്‍ ആന്‍ഡമാനും(33.6) ലക്ഷദ്വീപും (36.2) ആണ് തൊഴിലില്ലായ്്മ കൂടുതലുള്ള സംസ്ഥാനങ്ങള്‍.

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് നടത്തിയ ആനുകാലിക ലേബര്‍ ഫോഴ്‌സ് സര്‍വേ റിപ്പോര്‍ട്ട്. അനുസരിച്ച് രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 10 .2 ശതമാനം ആണ്. മധ്യപ്രദേശിലാണ് ഏറ്റവും കുറവ്  തൊഴിലില്ലായ്മ. വെറും 2.6 ശതമാനം മാത്രംപേരാണ് ഇവിടെ തൊഴില്‍ രഹിതര്‍.  തൊഴിലില്ലാത്തവരുടെ കാര്യത്തില്‍ ഗുജറാത്ത് 3.1 ശതമാനവും  ഝാര്‍ഖണ്ഡ് 3.6 ശതനമാനവുമായി മധ്യപ്രദേശിനൊപ്പം നില്‍ക്കുന്നു.

യുവാക്കളെക്കാള്‍ അധികം യുവതികളാണ് കേരളത്തില്‍ തൊഴില്‍ രഹിതര്‍. സംസ്ഥാനത്ത് 15നും 29 നുമിടയില്‍ പ്രായമുള്ള സ്ത്രീകളില്‍ 47.1 ശതമാനവും തൊഴില്‍രഹിതരാണ്. ഈ പ്രായ വിഭാഗത്തില്‍ പ്പെട്ട യുവാക്കളില്‍ 19.1  ശതമാനം തൊഴില്‍രഹിതര്‍ ആണെന്നാണ് കേന്ദ്ര സര്‍വേയില്‍ കണ്ടെത്തിയിരിക്കുന്നത്.

തമിഴ്‌നാട് 15.3 ശതമാനം, കര്‍ണാടക 10.2 ശതമാനം , ആന്ധ്രപ്രദേശ് 17.5 ശതമാനം എന്നിങ്ങനെയാണ് കണക്കുകള്‍.
2024 സാമ്പത്തികവര്‍ഷത്തില്‍ 64.33 കോടി ആളുകളാണ് ഭാരതത്തില്‍ തൊഴില്‍ ചെയ്യുന്നത്. തൊഴില്‍ ചെയ്യുന്നവരുടെ എണ്ണവും മൊത്തം ജനസംഖ്യയും തമ്മിലുള്ള അനുപാതം കണക്കാക്കുമ്പോള്‍ 2018 സാമ്പത്തികവര്‍ഷത്തില്‍ 100 ല്‍ 34.7 പേര്‍ തൊഴില്‍ ചെയ്തിരുന്നുവെങ്കില്‍ 2024 സാമ്പത്തികവര്‍ഷത്തില്‍ അത് 44.2 ആയി വര്‍ദ്ധിച്ചിരിക്കുന്നു.

പുതിയ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനും ജനങ്ങള്‍ക്ക് നൈപുണ്യവികസനത്തിന് അവസരം ഒരുക്കുന്നതിനും മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്ന കാര്യക്ഷമമായ പദ്ധതികളാണ് ഇതിന് കാരണമായിരിക്കുന്നത്.
ഇന്ത്യയുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് 2022-23 ലെ 57.9% ല്‍ നിന്ന് 202324 ല്‍ 60.1% ആയി ഉയര്‍ന്നതായി സര്‍വേ വെളിപ്പെടുത്തുന്നു.സ്ത്രീകളുടെ പങ്കാളിത്ത നിരക്ക് 37.0% ല്‍ നിന്ന് 41.7% ആയി ഉയര്‍ന്നു, പുരുഷന്മാരുടെ  78.5% ല്‍ നിന്ന് 78.8% ആയി വര്‍ദ്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!