ന്യൂഡൽഹി : സ്ത്രീശാക്തീകരണം ലക്ഷ്യമിട്ട് വനിതകൾക്കായി ധനസഹായ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നു ഒഡീഷയിലെ ബിജെപി സർക്കാർ. ‘സുഭദ്ര യോജന’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു.
ഒഡീഷയിലെ സ്ത്രീകൾക്ക് സാമ്പത്തിക സ്വാതന്ത്ര്യവും ക്ഷേമവും ഉറപ്പാക്കുന്ന പദ്ധതിക്ക് ഭഗവാൻ പുരി ജഗന്നാഥൻ്റെ ഇളയ സഹോദരി സുഭദ്രയുടെ പേരാണ് നൽകിയിരിക്കുന്നത്.ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് 50,000 രൂപ ലഭിക്കും.
അവിവാഹിതരായ സ്ത്രീകളെ കേന്ദ്രീകരിച്ചുള്ള ഏറ്റവും വലിയ പദ്ധതിയാണിത്. 1 കോടിയിലധികം സ്ത്രീകളെ ഇതിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ട് . സ്കീമിന് കീഴിൽ, 21-60 വയസ് പ്രായമുള്ള എല്ലാ അർഹരായ ഗുണഭോക്താക്കൾക്കും 2024-25 മുതൽ 2028-29 വരെയുള്ള 5 വർഷ കാലയളവിൽ 50,000/- ലഭിക്കും. പ്രതിവർഷം 10,000/- രൂപ രണ്ട് തുല്യ ഗഡുക്കളായി ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് ക്രെഡിറ്റ് ചെയ്യപ്പെടും.