വയനാട് ദുരന്തം; ഇടത് സർക്കാർ നടത്തിയ കൊള്ള മനുഷ്യത്വരഹിതം- കെ സുരേന്ദ്രൻ

കോഴിക്കോട് : വയനാട്ടിലെ ദുരന്തനിവാരണ പ്രവർത്തനത്തിന്റെ പേരില്‍ പിണറായി വിജയൻ സർക്കാർ നടത്തിയ കൊള്ള മനുഷ്യത്വരഹിതമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപ ചെലവായെന്നാണ് സർക്കാർ പറയുന്നത്. വൊളണ്ടിയർമാരുടെ യാത്രയ്‌ക്കും ഭക്ഷണത്തിനുമൊക്കെ കോടിക്കണക്കിന് രൂപ ചെലവായെന്ന് സർക്കാർ അവകാശപ്പെടുന്നു. ഒരു രൂപ പോലും വാങ്ങിക്കാതെയാണ് 49 മൃതദേഹങ്ങളുടെ സംസ്കാരം സേവാഭാരതി നടത്തിയത്. എല്ലാ പാർട്ടികളുടെയും സന്നദ്ധസംഘടനകള്‍ ഇത്തരത്തില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ചെയ്തു.

പട്ടാളം പണികഴിപ്പിച്ച ബെയ്ലി പാലത്തിന് പോലും കോടികള്‍ ചെലവായെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. വൊളണ്ടിയർമാരുടെ സേവനമെന്ന പേരില്‍ കോടിക്കണക്കിന് രൂപ സർക്കാർ എഴുതി എടുത്തു. ഒരു രൂപ പോലും വാങ്ങിക്കാതെ കയ്യും മെയ്യും മറന്നു കേരളത്തിലെ സന്നദ്ധ പ്രവർത്തകർ പ്രവർത്തിച്ചിടത്താണ് സർക്കാരിന്റെ കൊള്ള.

മറ്റു സംസ്ഥാന സർക്കാരുകള്‍ ഉള്‍പ്പെടെ വയനാട്ടിന് കൈത്താങ്ങായി സാമ്പത്തിക സഹായങ്ങള്‍ നല്‍കിയപ്പോള്‍ പിണറായി സർക്കാർ ദുരന്തത്തെ പോലും മുതലെടുത്ത് അഴിമതി നടത്തുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!