കൊച്ചി : അച്ചടക്ക നടപടി നേരിടുന്ന എസ്.പി സുജിത്ത് ദാസ് എറണാകുളം എടത്തലയിൽ വ്യാജ മയക്കുമരുന്ന് കേസ് രജിസ്റ്റർ ചെയ്തെന്ന പരാതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
2018ൽ എറണാകുളം റൂറൽ നാർക്കോട്ടിക്ക് സെൽ എഎസ് പി ആയിരുന്ന സുജിത് ദാസിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി മർദ്ദിച്ച് വ്യാജ ലഹരികേസ് രജിസ്റ്റർ ചെയ്തുവെന്നാണ് ആരോപണം.
കേസിൽ ഇതുവരെയും പൊലീസ് കുറ്റപത്രം സമർപ്പിച്ചിട്ടില്ലെന്നും ഹർജി പിൻവലിക്കാൻ വലിയ സമ്മർദ്ദം നേരിടുന്നുവെന്നും മർദ്ദനമേറ്റ സുനിൽകുമാർ പറഞ്ഞു. ഇദ്ദേഹത്തിന്റെ ഭാര്യ രേഷ്മയാണ് ഹർജി നൽകിയിരിക്കുന്നത്.
