സിദ്ദിക്കിനെതിരായ ബലാത്സംഗ പരാതി…പ്രത്യേക അന്വേഷണ സംഘം പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു

തിരുവനന്തപുരം : നടൻ സിദ്ദിക്കിനെതിരായ ബലാത്സംഗ പരാതിയിൽ പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുക്കുന്നു. സ‍ര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമാണ് യുവനടിയുടെ മൊഴി രേഖപ്പെടുത്തുന്നത്. തിരുവനന്തപുരം വഞ്ചിയൂര്‍ സഖിയിൽവെച്ചാണ് മൊഴിയെടുപ്പ്.

ഇന്ന് രാവിലെ കേസ് രജിസ്റ്റ‍ര്‍ ചെയ്തതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ തിടുക്കപ്പെട്ട നടപടി. മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുട‍ര്‍ നടപടികൾ സ്വീകരിക്കും.

ഇന്നലെ ഡിജിപിയുടെ അടക്കം നേതൃത്വത്തിൽ ചേര്‍ന്ന യോഗത്തിൽ കേസിന് താൽപര്യമുളളവരുടെ പരാതി ഉടൻ എഴുതിവാങ്ങണമെന്നും തുടരന്വേഷണവുമായി മുന്നോട്ട് പോകണമെന്നും നിര്‍ദ്ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!