കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

ന്യൂഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യൻ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയാണ് വിജയം. മധ്യപ്രദേശില്‍ നിന്നാണ് ജോര്‍ജ് കുര്യന്‍ രാജ്യസഭയില്‍ എത്തുന്നത്. ഇന്നലെയായിരുന്നു നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കാനുള്ള അവസാനദിനം.

മറ്റാരും പത്രിക സമര്‍പ്പിക്കാത്തതിനാല്‍ ജോര്‍ജ് കുര്യന്‍ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കുകയായിരുന്നു. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഗുണ ലോക്‌സഭ മണ്ഡലത്തിൽ നിന്ന് പാർലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് 11 രാജ്യസഭാ സീറ്റുകളിൽ ഒരെണ്ണത്തില്‍ ഒഴിവ് വരികയായിരുന്നു. ഈ സീറ്റിലേക്കാണ് ജോര്‍ജ്ജ് കുര്യന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

വരണാധികാരിയിൽ നിന്നും സർട്ടിഫിക്കറ്റ് ജോർജ് കുര്യൻ ഏറ്റുവാങ്ങുന്നു

വിജയിച്ച ജോർജ് കുര്യൻ ഭോപ്പാലില്‍ എത്തി വരണാധികാരിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്, ബിജെപി സംസ്ഥാന പ്രസിഡന്റ് വി ഡി ശര്‍മ്മ, ലോക്‌സഭാ എംപി വിവേക് കുമാര്‍ സാഹു എന്നിവരും ജോര്‍ജ് കുര്യനൊപ്പം എത്തിയിരുന്നു. നരേന്ദ്ര മോദി മന്ത്രിസഭയിലെ ന്യൂനപക്ഷ ക്ഷേമ മന്ത്രിയാണ് ജോർജ് കുര്യന്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!