തെന്നിന്ത്യയുടെ ‘കണ്‍മണി’: നിത്യ മേനോന്റെ മികച്ച അഞ്ച് ചിത്രങ്ങള്‍

തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയങ്കരിയാണ് നിത്യ മേനോന്‍. മലയാളത്തിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി നിരവധി സിനിമകളിലാണ് താരം വേഷമിട്ടത്. തമിഴ് ചിത്രം തിരുചിത്രമ്പലം എന്ന ചിത്രത്തിലൂടെ ദേശിയ ചലച്ചിത്ര പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍.

ശോഭന എന്ന രസികന്‍ കഥാപാത്രത്തെ അവതരിപ്പിച്ചാണ് നിത്യ മേനോന്‍ പുരസ്‌കാരം നേടിയത്. രണ്ട് പതിറ്റാണ്ടോളം നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി മികച്ച കഥാപാത്രങ്ങളെയാണ് നിത്യ മേനോന്‍ ആരാധകര്‍ക്കായി സമ്മാനിച്ചിട്ടുള്ളത്. 1998ല്‍ ബാലതാരമായാണ് താരം ആദ്യം കാമറയ്ക്ക് മുന്നിലേക്ക് എത്തുന്നത്. തുടര്‍ന്ന് 2006ല്‍ കന്നഡ ചിത്രം 7 ഒ ക്ലോക് എന്ന ചിത്രത്തിലൂടെ സഹതാരമായാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിത്യയ്ക്ക് തിരിഞ്ഞു നോക്കേണ്ടിവന്നിട്ടില്ല. വിവിധ ഭാഷകളിലായി നിരവധി ഭാഷകളില്‍ വേഷമിട്ടു. താരത്തിന്റെ കരിയറിലെ മികച്ച അഞ്ച് ചിത്രങ്ങള്‍.

നിത്യ മേനോന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത് മോഹന്‍ലാലിനൊപ്പം ആകാശഗോപുരം എന്ന സിനിമയിലാണ്. കെപി കുമാരനാണ് ചിത്രം സംവിധാനം ചെയ്തത്. മലയാളത്തില്‍ നിത്യയെ കണ്ടെടുക്കുന്നത് മോഹന്‍ലാലാണ്. ഒരു മാഗസിന്‍ കവറില്‍ കണ്ടാണ് ആകാശഗോപുരം എന്ന ചിത്രത്തിലേക്ക് പരിഗണിക്കുന്നത്. പ്ലസ് ടു പരീക്ഷയ്ക്കിടെയാണ് നിത്യയെ തേടി ആ അവസരം എത്തുന്നത്. ഹില്‍ഡ വര്‍ഗീസ് എന്ന നിത്യയുടെ കഥാപാത്രം വലിയ പ്രശംസ നേടി.

ഓകെ കണ്‍മണി

ദുല്‍ഖര്‍ സല്‍മാനും നിത്യ മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം. മണി രത്‌നം സംവിധാനം ചെയ്ത റൊമാന്റിക് ചിത്രം വന്‍ ഹിറ്റായിരുന്നു. താര കലിങ്കരായര്‍ എന്നാണ് നിത്യയുടെ കഥാപാത്രത്തിന്റെ പേര്. നിത്യയുടേയും ആദിത്യയും പ്രണയവും അവരുടെ ജീവിതവുമാണ് ചിത്രത്തില്‍ പറയുന്നത്.

അല മൊടലായിണ്ടി

നിത്യ തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുന്നത് ഈ ചിത്രത്തിലൂടെയാണ്. നാനി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ബി വി നന്ദിനി റെഡ്ഡിയാണ്. നിത്യ എന്ന കഥാപാത്രമായാണ് താരം എത്തിയത്. നിരൂപക പ്രശംസ നേടിയതിനൊപ്പം ചിത്രം ബോക്‌സ് ഓഫിസില്‍ വന്‍ വിജയവുമായി മാറി.

തത്സമയം ഒരു പെണ്‍കുട്ടി

ഒരു റിയാലിറ്റി ഷോയെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. ഷോയിലെ മത്സരാര്‍ത്ഥിയായ മഞ്ജുള അയ്യപ്പന്‍ എന്ന കഥാപാത്രമായാണ് നിത്യ മേനോന്‍ ചിത്രത്തില്‍ അഭിനയിച്ചത്. വ്യത്യസ്തമായ കഥ പറച്ചില്‍കൊണ്ടാണ് ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്തത് ടികെ രാജീവ് കുമാറാണ്. ഉണ്ണി മുകുന്ദനാണ് നായകനായി എത്തിയത്.

19(1)(എ)

നിത്യ മേനോനൊപ്പം വിജയ് സേതുപതിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയത്. വിഎസ് ഇന്ദു ആണ് ചിത്രം സംവിധാനം ചെയ്തത്. ഫോട്ടോസ്റ്റാറ്റ് കട നടത്തുന്ന യുവതിയായാണ് നിത്യ ചിത്രത്തില്‍ എത്തിയത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!