നീലവസന്തം തീർത്ത് ഇടുക്കിയിൽ കുറിഞ്ഞിപ്പൂക്കൾ…

ഇടുക്കി : ഒരിടവേളയ്ക്ക് ശേഷം ഇടുക്കിയില്‍ വീണ്ടും വസന്തം തീര്‍ത്ത് കുറിഞ്ഞിപ്പൂക്കള്‍ വിടര്‍ന്നു.

നീലക്കുറിഞ്ഞിയല്ല, ഇത്തവണ മേട്ടുക്കുറിഞ്ഞിയാണ് വിരിഞ്ഞത്. പീരുമേടിന് സമീപത്തെ പരുന്തുംപാറയിലാണ് കുറിഞ്ഞി കൂട്ടത്തോടെ പൂവിട്ടു നില്‍ക്കുന്നത്.

പരുന്തുംപാറക്കൊപ്പം അഷ്ലിയിലെ മലനിരകളിലും കട്ടപ്പന കല്യാണത്തണ്ടിലും, വാഴവര വാഗപ്പടിയിലെ മലയിലും മേട്ടുക്കുറിഞ്ഞി പൂത്തിട്ടുണ്ട്.

ഏഴു വർഷത്തിൽ ഒരിയ്ക്കലാണ് മേട്ടുക്കുറിഞ്ഞി പൂക്കുന്നത്. സ്ട്രൊബിലാന്തസ് സെസൈലിസ് എന്നാണ് ഇതിന്റെ ശാസ്ത്രനാമം.

സമുദ്ര നിരപ്പിൽ നിന്ന് 1,200 മീറ്റർ വരെ ഉയരമുള്ള സ്ഥലത്താണ് മേട്ടുക്കുറിഞ്ഞി വളരുക. മഴയില്ലെങ്കില്‍ രണ്ടു മാസം വരെ കുറിഞ്ഞിപ്പൂക്കള്‍ കേടാവാതെ നിലനില്‍ക്കും.

നിരനിരയായി കൂട്ടംകൂട്ടമായി പൂത്തുനില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കള്‍ കാണാനും ആസ്വദിക്കാനും മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്താനും നിരവധി ആളുകളാണ് ഇവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!